കൽപ്പറ്റ : വയനാട് കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. ശബരിമല ദർശ്ശനം കഴിഞ്ഞ് മടങ്ങുന്ന കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂർ 67ൽ വെച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല.