Home Featured കുടകിലും കോലാറിലും കാട്ടാന ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

കുടകിലും കോലാറിലും കാട്ടാന ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

by admin

ബംഗളൂരു: കുടകിലും കോലാറിലുമുണ്ടായ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. കുടക് ജില്ലയില്‍ ഗോണിക്കുപ്പക്കടുത്ത് പൊന്നാംപേട്ടില്‍ റോഡിലൂടെ നടന്നുപോകുന്ന യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കുടക് ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഈവർഷം ഇതുവരെയായി ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കോലാറിലെ ബംഗാരപ്പേട്ടില്‍ ഈ ആഴ്ചയിലിത് രണ്ടാം തവണയാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. യുവാവ് മരണപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ വനംവകുപ്പ് ഓഫിസ് ഉപരോധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group