Home Featured അടിസ്ഥാന സൗകര്യങ്ങൾ കൂട്ടും : വിപ്രോ ജംക്‌ഷൻ നവീകരിക്കാൻ പദ്ധതി

അടിസ്ഥാന സൗകര്യങ്ങൾ കൂട്ടും : വിപ്രോ ജംക്‌ഷൻ നവീകരിക്കാൻ പദ്ധതി

by admin

ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയിലെ വിപ്രോ ജംക്‌ഷൻ നവീകരിക്കാൻ പദ്ധതിയുമായി ഇലക്ട്രോണിക് സിറ്റി ടൗൺഷിപ് അതോറിറ്റി (എലിസിറ്റ). അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തും. കൂടുതൽ ബസ് ഷെൽറ്ററുകൾ, വെബ്ടാക്സി പിക്കപ് പോയിന്റ്, നടപ്പാതകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ ഒരുക്കും.റോഡ് സുരക്ഷയുടെ ഭാഗമായി സോളർ റിഫ്ലക്ടറുകൾ, ബ്ലിങ്കിങ് സിഗ്‌നൽ ലൈറ്റുകൾ എന്നിവ കൂടുതൽ ഇടങ്ങളിൽ സ്ഥാപിക്കും.

ഷട്ടിൽ സർവീസുകൾ ഇലക്ട്രോണിക് സിറ്റിയിലേക്ക് മെട്രോ സർവീസ് അടുത്ത മാസം ആരംഭിക്കുന്നതോടെ തുടർയാത്രാ സൗകര്യം ഉറപ്പ് വരുത്താനായി എലിസിറ്റയുടെ നേതൃത്വത്തിൽ ഷട്ടിൽ സർവീസുകൾ ആരംഭിക്കും. ഇലക്ട്രോണിക് സിറ്റിക്കുള്ളിലെ വിവിധ ഫേസുകളിൽ നിന്നാണ് ഇലക്ട്രോണിക് സിറ്റി, കോനപ്പന അഗ്രഹാര (ഇൻഫോസിസ്) സ്റ്റേഷനുകളിലേക്കായിരിക്കും ഷട്ടിൽ സർവീസുകൾ. നിലവിൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലെ വിവിധ ഫേസുകളെ ബന്ധിപ്പിച്ച് എലിസിറ്റ ഷട്ടിൽ ബസ് സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗത യാത്രാമാർഗങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കൂടിയാണ് ഷട്ടിൽ സർവീസ് വ്യാപിപ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group