ബെംഗളൂരു: നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ആപ്പുകളുടെയും മറ്റും വേഗം കൂട്ടുന്ന ഇലക്ട്രോണിക് ചിപ്പ് സെറ്റിന്റെ മാതൃക ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) വികസിപ്പിച്ചു. ആര്യഭട്ട്-1 എന്ന ചി സെറ്റ് മാതൃകയാണു തയാറാക്കിയത്. 3-അലക്സയും സീരിയും പോലെ ശബ്ദം തിരിച്ചറിയാനാകുന്ന ആപ്പുകളുടെ പ്രവർത്തനത്തിന് ഇതേറെ ഗുണകരമാകും.
നിലവിലുള്ളവയെ അപേക്ഷിച്ച്, കുറച്ച് ഊർജം ഉപയോഗിച്ച് ഏതു താപ നിലയിലും പ്രവർത്തിക്കാൻ പോന്നതാണിത്.ഐഐഎസി ഇലക്ട്രോണിക്സ് സിസ്റ്റംസ് എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ചേതൻ സിങ് ഠാക്കുറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു വികസിപ്പിച്ചത്. വാഷിങ്ടൻ യൂണിവേഴ്സിറ്റി ഇൻ സെന്റ് ലൂയിസിലെ ഗവേഷകരും പഠനത്തിൽ പങ്കാളികളായി.