തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധനവ് വരുത്തി. ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒമ്പതു പൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതിനല്‍കി. അധിക ഇന്ധനത്തിനായി ചെലവാക്കിയ സര്‍ ചാര്‍ജാണിത്.
വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെ ഉണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനാണ് ഇന്ധന സര്‍ ചാര്‍ജ്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവായ 87 കോടി രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ ചാര്‍ജ് അപേക്ഷകളില്‍ കമ്മീഷന്‍ തീരുമാനമെടുത്തിരുന്നില്ല.ഇതിനുമുന്‍പുള്ള കാലങ്ങളിലെ ഇന്ധന സര്‍ ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ ഈ ഉത്തരവിനൊപ്പം കമ്മിഷന്‍ തള്ളി. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
ഷാരൂഖിന്റെ പത്താന് റെക്കോര്‍ഡ് നേട്ടം; രണ്ടാം ദിനം നൂറ് കോടി ക്ലബില്‍
ഏറെ വിവാദങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ രണ്ടാം ദിവസം നൂറ് കോടി ക്ലബില്‍.ആദ്യദിനം ചിത്രം 57 കോടി രൂപയാണ് നേടിയതെങ്കില്‍ രണ്ടാം ദിനം ചിത്രത്തിന് ലഭിച്ചത് 70 കോടിയാണ്. രണ്ടുദിവസത്തിനുള്ളില്‍ ചിത്രം 123 കോടി രൂപയാണ് ചിത്രം വാരികൂട്ടിയത്. ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് തുകയാണ് ചിത്രം നേടിയത്. റിതിക് റോഷന്റെ ചിത്രം വാറിനെയാണ് ഷാരൂഖ് ചിത്രം മറികടന്നത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങി വന്‍ നിരയാണ് ചിത്രത്തിലുള്ളത്. ഹിന്ദിയെ കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം ഇറക്കിയിട്ടുണ്ട്.