Home Featured ചെറ്റക്കുടിലിന് വൈദ്യുതി ബില്‍ ഒരു ലക്ഷം! 90കാരിക്ക് കെ.ഇ.ബിയുടെ ‘ഇരുട്ടടി’

ചെറ്റക്കുടിലിന് വൈദ്യുതി ബില്‍ ഒരു ലക്ഷം! 90കാരിക്ക് കെ.ഇ.ബിയുടെ ‘ഇരുട്ടടി’

by admin

ബംഗളൂരു: ചെറ്റക്കൂരയില്‍ താമസിക്കുന്ന 90കാരിക്ക് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍! കര്‍ണാടകയിലെ കൊപ്പലിനടുത്തുള്ള ഭാഗ്യനഗര്‍ സ്വദേശിയായ ഗിരിജമ്മയ്ക്കാണ് കര്‍ണാടക വൈദ്യുതി ബോര്‍ഡിന്റെ(കെ.ഇ.ബി) ‘ഇരുട്ടടി’ ലഭിച്ചത്. ധാരണ പ്രതിമാസം 70ഉം 80ഉം രൂപ അടച്ചുവന്നിടത്താണ് ഇത്തവണ ലക്ഷം രൂപയുടെ ബില്‍ ലഭിച്ചത്.

വൈദ്യുതിബില്‍ ലഭിച്ച്‌ ഞെട്ടിയിരിക്കുകയാണ് ഗിരിജമ്മ. പണമടക്കാൻ എന്തു ചെയ്യുമെന്നറിയാതെ വയോധിക പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കര്‍ണാടക വൈദ്യുതി മന്ത്രി ഇടപെട്ടു. വൈദ്യുതി മീറ്ററിലുള്ള സാങ്കേതികത്തകരാര്‍ കാരണമാണ് അവര്‍ക്ക് ഇത്രയും തുക ബില്ലായി ലഭിച്ചതെന്ന് കെ.ജെ ജോര്‍ജ് പ്രതികരിച്ചു. അവര്‍ ഈ തുക അടക്കേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കി.

മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ഗുല്‍ബര്‍ഗ വൈത്യുതി വിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തി മീറ്റര്‍ പരിശോധിച്ചു. സാങ്കേതികത്തകരാറാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ രാജേഷ് അറിയിച്ചു. ബില്ലില്‍ ആവശ്യപ്പെട്ട തുക അടക്കേണ്ടതില്ലെന്ന് ഇവര്‍ ഗിരിജമ്മയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഉയര്‍ന്ന വൈദ്യുതിനിരക്കിനെതിരെ കര്‍ണാടകയില്‍ ജനരോഷം നിലനില്‍ക്കെയാണ് സംഭവം പുറത്തുവരുന്നത്. ഇത് പ്രതിഷേധം ഇരട്ടിയാക്കിയിരിക്കുകയാണ്. ഗൃഹലക്ഷ്മി പദ്ധതി വഴി എല്ലാ വീടുകളിലും 200 യൂനിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് ഇത്തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. പ്രഖ്യാപനം എത്രയും പെട്ടെന്ന് നടപ്പാക്കി ജനരോഷം അടയ്ക്കാനുള്ള നീക്കത്തിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍.

ഷെയ്ന്‍ വോണിന്റെ മരണ കാരണം കോവിഡ് വാക്‌സിന്‍; പുതിയ വെളിപ്പെടുത്തലുകള്‍ വിവാദത്തിന് വഴിതെളിക്കുന്നു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ പെട്ടെന്നുണ്ടായ മരണം കോവിഡ് വാക്സിന്‍ മൂലമാകാമെന്ന് റിപ്പോര്‍ട്ട്.

യുകെ ആസ്ഥാനമായുള്ള ഇന്ത്യന്‍ വംശജനായ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ഓസ്‌ട്രേലിയന്‍ ഡോക്ടറുമായ അസീം മല്‍ഹോത്രയാണ് പുതിയ കണ്ടെത്തലിന് പിന്നിലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

മരണത്തിന് 9 മാസം മുന്‍പ് അദ്ദേഹം സ്വീകരിച്ച കോവിഡ് എംആര്‍എന്‍എ വാക്‌സിനാകാം അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്ന സംശയമാണ് മല്‍ഹോത്രയും ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ പ്രൊഫഷണല്‍സ് സൊസൈറ്റി (എഎംപിഎസ്) പ്രസിഡന്റ് കൂടിയായ ഡോ ക്രിസ് നീലും പങ്കുവച്ചത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.

52 കാരനായ വോണിന്റെ പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകള്‍ കൊറോണറി രക്തപ്രവാഹത്തിന് അല്ലെങ്കില്‍ ഹൃദ്രോഗമാണെന്ന് വെളിപ്പെട്ടതായി കാര്‍ഡിയോളജിസ്റ്റുകളായ ഇരുവരും പറഞ്ഞു. ഒരു കോവിഡ് എംആര്‍എന്‍എ വാക്‌സിന്‍ കൊറോണറി രോഗത്തിന്റെ ദ്രുതഗതിയിലുള്ള ത്വരിതപ്പെടുത്തലിന് കാരണമാകുമെന്ന് തങ്ങളുടെ ഗവേഷണം കാണിക്കുന്നതായി അവര്‍ പറഞ്ഞു, പ്രത്യേകിച്ച്‌ ഇതിനകം നേരിയ ഹൃദയ രോഗം ഉള്ളവരില്‍.

“മുന്‍ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ഇത്രയും ചെറുപ്പത്തില്‍, 52-ാം വയസ്സില്‍ പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചത് തികച്ചും അസാധാരണമാണ്,” ഡോ മല്‍ഹോത്ര പറഞ്ഞു.”അതേ സമയം, അമിതഭാരവും പുകവലിക്കാരനും ആയതിനാല്‍ സമീപ വര്‍ഷങ്ങളില്‍ ഷെയ്‌നിന് ഏറ്റവും ആരോഗ്യകരമായ ജീവിതശൈലി ഉണ്ടായിരുന്നില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ എന്റെ പിതാവ് വാക്സിന്‍ എടുത്ത് കുറച്ചുദിവസങ്ങള്‍ക്കകമാണ് മരിച്ചത്, അതിനാലാണ് എനിക്ക് സംശയം തോന്നാന്‍ കാരണം.” ഡോക്ടര്‍ പറഞ്ഞു. വോണിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തായ്‌ലന്‍ഡിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group