Home Featured ബംഗളൂരു:ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടറിനു തീപ്പിടിച്ചു

ബംഗളൂരു:ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടറിനു തീപ്പിടിച്ചു

by admin

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഇലക്‌ട്രിക് സ്കൂട്ടറിനു തീപ്പിടിച്ച്‌ അഞ്ചംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.തീപ്പിടിത്തത്തില്‍ വീട്ടിനുള്ളിലെ നിരവധി സാധനങ്ങളും കത്തി നശിച്ചു. വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച സ്കൂട്ടര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആറുമാസം മുമ്ബാണ് മാണ്ഡ്യയിലെ ഷോറൂമില്‍ നിന്ന് 85000 രൂപക്ക് മധുരാജ് ഇലക്‌ട്രിക് സ്കൂട്ടര്‍ വാങ്ങിയത്. ചാര്‍ജ് ചെയ്യാനായി വീട്ടിനകത്താണ് വണ്ടി നിര്‍ത്തിയിട്ടത്.

മിനിറ്റുകള്‍ക്കകം സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയും തീ സ്കൂട്ടറിലേക്കും പടരുകയുമായിരുന്നു. അപകടസമയത്ത് അഞ്ച് പേരാണ് വീടിനകത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ആരും തീപ്പിടിത്തമുണ്ടായപ്പോള്‍ സ്കൂട്ടറിനു സമീപത്തായിരുന്നില്ല. വീട്ടിനകത്തെ ഫ്രിഡ്ജ്, ടി.വി, ഡൈനിങ് ടേബിള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കത്തിനശിച്ചു.

ശിവമൊഗ്ഗ സ്ഫോടനം; രണ്ടുപേര്‍ പിടിയില്‍

ബംഗളൂരു: ശിവമൊഗ്ഗയില്‍ നടന്ന സ്ഫോടനവുമായി ബന്ധമുള്ള രണ്ടുപേരെ മധ്യപ്രദേശില്‍ നിന്ന് അറസ്റ്റുചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറിയിച്ചു.അബ്ദുല്‍ അസീസ്, ശുഐബ് ഖാന്‍ എന്നിവരെയാണ് മധ്യപ്രദേശിലെ സിയോണിലെ വീടുകളില്‍ നടത്തിയ തിരച്ചിലില്‍ പിടികൂടിയത്. കര്‍ണാടകയില്‍ മുമ്ബ് ദേശീയ പതാക കത്തിച്ച സംഭവത്തിലും ശിവമൊഗ്ഗയില്‍ നടന്ന സ്ഫോടനത്തിലും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറഞ്ഞു. തിരച്ചിലില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഹാര്‍ഡ് ഡിസ്കുകള്‍, ലഘുലേഖകള്‍ എന്നിവ കണ്ടെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group