ബംഗളൂരു: നഗരത്തില്‍ രാജരാജേശ്വരി നഗറിലെ ബെമല്‍ ലേഔട്ട് റോഡില്‍ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്കൂട്ടർ കത്തിനശിച്ചു.ആർ.ആർ നഗറിലെ വീട്ടില്‍നിന്ന് നാഗർഭാവിയിലെ ഓഫിസിലേക്ക് പോവുകയായിരുന്ന ശിവാനന്ദിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. വാഹനത്തില്‍നിന്ന് പുകയുയരുന്നത് കണ്ടയുടൻ ശിവാനന്ദ് സ്കൂട്ടർ നിർത്തി ഇറങ്ങി. നിമിഷങ്ങള്‍ക്കകം വാഹനം കത്തി. നാട്ടുകാർ വാഹനത്തിന്റെ ബാറ്ററി ഊരിമാറ്റി തീകെടുത്തി. ആർ.ആർ നഗർ പൊലീസ് കേസെടുത്തു. കാരണം വ്യക്തമായിട്ടില്ല.
മുംതാസ് അലിയുടെ മരണം; പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
വ്യവസായിയും മുൻ എം.എല്‍.എ ബി.എ. മുഹ്‌യിദ്ദീൻ ബാവയുടെ സഹോദരനുമായ ബി.എം. മുതാസ് അലിയെ (52) ദുരൂഹ സാഹചര്യത്തില്‍ ഫല്‍ഗുനി പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി 14 ദിവസം കൂടി നീട്ടി.ഹണിട്രാപ്പിന്റെയും ബ്ലാക്ക് മെയിലിങ്ങിന്റെയും ഇരയായി കഴിഞ്ഞ മാസം ആറിനാണ് അലി ഫല്‍ഗുനി പുഴയില്‍ ചാടി ജീവനൊടുക്കിയത്.
മുഹ്‌യിദ്ദീൻ ബാവ ചെയർമാനായ മിസ്ബാഹ് എജുക്കേഷൻ ട്രസ്റ്റിന് കീഴിലെ കോളജ് ജീവനക്കാരിയായിരുന്ന ഒന്നാം പ്രതി ആയിശ എന്ന റഹ്മത്ത്, ഭർത്താവ് കൃഷ്ണപൂർ സ്വദേശി ശുഐബ്, കാട്ടിപ്പള്ള ബൊളാജെയിലെ അബ്ദുല്‍ സത്താർ, നന്താവരയിലെ കലന്തർ ഷാ, കൃഷ്ണപൂരിലെ മുഹമ്മദ് മുസ്തഫ, മുഹമ്മദ് സിറാജ് സലാം എന്നിവരാണ് പ്രതികള്‍. ഒക്ടോബർ ആറിന് പുലര്‍ച്ച അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിന് മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ മുംതാസ് അലിയുടെ ആഢംബര കാര്‍ കണ്ടെത്തിയിരുന്നു.
മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിന് സമീപത്തുണ്ടായിരുന്നു. കുടുംബ വാട്‌സ്‌ആപ് ഗ്രൂപ്പില്‍ പുലര്‍ച്ച മുംതാസ് അലി ബ്യാരി ഭാഷയില്‍ അയച്ച സന്ദേശത്തില്‍ ജീവനൊടുക്കുകയാണെന്ന സൂചനയുണ്ടായിരുന്നു. പുലര്‍ച്ച മൂന്നോടെ മുംതാസ് അലി വീടുവിട്ടതായാണ് മകള്‍ പൊലീസിന് നല്‍കിയ മൊഴി. ഒക്ടോബർ എട്ടിന് പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുത്തു. ഒന്നാം പ്രതിക്ക് മുംതാസ് അലി നല്‍കിവന്ന സാമ്ബത്തിക സഹായം മറയാക്കി അദ്ദേഹത്തെ ഹണിട്രാപ്പില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്ത് പ്രതികള്‍ 75 ലക്ഷം രൂപ കൈക്കലാക്കിയിരുന്നതായാണ് പരാതി. 50 ലക്ഷംകൂടി ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിങ് തുടരുന്നതിനിടെയാണ് ദുരൂഹ മരണം.