Home Featured ഇത് കഷ്ടപ്പാടിനുള്ള കൂലി, തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു’; സുരേഷ് ഗോപി

ഇത് കഷ്ടപ്പാടിനുള്ള കൂലി, തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു’; സുരേഷ് ഗോപി

by admin

കഷ്ടപ്പാടിനുള്ള കൂലിയാണ് തൃശൂരിലെ വിജയം എന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പലർക്കും ഈ വിജയത്തില്‍ അതിശയം തോന്നിയേക്കാം.

എന്നാല്‍ ഇത് സംഭവിക്കേണ്ടത് തന്നെയായിരുന്നു. വ്യാജ പ്രചരണങ്ങളിലെ സത്യങ്ങള്‍ തൃശൂരിലെ പ്രജാ ദൈവങ്ങള്‍ തിരിച്ചറിഞ്ഞു. ജനങ്ങളെ വക്രവഴിയിലൂടെ തിരിച്ചുവിടാൻ നോക്കിയിടത്ത് നിന്ന് ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമാക്കി, സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
‘തൃശൂർ എനിക്ക് വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരൻമാർക്കും എന്റെ ലൂർദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രയത്നത്തിന്റെ കൂലിയാണ് ദൈവം എനിക്ക് തന്നത്. ഒഴുക്കിനെതിരെ നീന്തിക്കയറുകയായിരുന്നു. ഒഴുക്കിനെതിരെ നീന്തി എന്ന് പറയുന്നിടത്ത് വ്യക്തിപരമായി ഒരുപാട് ദ്രോഹം അനുഭവിക്കേണ്ടി വന്നു.വലിയ കല്ലുകളാണ് എന്റെ നേരെ തള്ളിവിട്ടത് .കരകയറാന്‍ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു. വിവിധ വിഷയങ്ങളില്‍ സത്യം ആരും വിളിച്ച്‌ പറഞ്ഞില്ല. അതിന്റെ സത്യം തൃശൂരിലെ ജനങ്ങള്‍ പ്രജാ ദൈവങ്ങള്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. ആ സത്യം അവര്‍ തിരിച്ചറിഞ്ഞു.

വ്യാജ പ്രചരണങ്ങളിലെ സത്യങ്ങള്‍ തൃശൂരിലെ പ്രജാ ദൈവങ്ങള്‍ തിരിച്ചറിഞ്ഞു. ജനങ്ങളെ വക്രവഴിയിലൂടെ തിരിച്ചുവിടാൻ നോക്കിയിടത്ത് നിന്ന് ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമാക്കി എന്നിലൂടെ എന്റെ രാഷ്ട്രീയ കക്ഷിയിലേക്ക് വിജയം സമ്മാനിച്ചിരിക്കുന്നു.

ചിരി മായാതെ മടങ്ങൂ ടീച്ചർ: കെകെ ശൈലജയെ ചേർത്ത് നിർത്തി കെകെ രമ, ഹൃദയസ്പർശിയായ കുറിപ്പ്

തൃശൂർ വലിയൊരു മണ്ഡലമാണ്. ഈ വിജയം അതിശയമായി നിങ്ങളില്‍ പലർക്കും തോന്നുമെങ്കിലും ഈ വിജയം സംഭവിക്കേണ്ടത് തന്നെയായിരുന്നു. തൃശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ തൊഴുന്നു. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്. ജനങ്ങളെ ഞങ്ങളുടെ പക്ഷത്തേയ്ക്ക് എത്തിക്കുന്നതിന് പ്രവര്‍ത്തിച്ച 1200ഓളം ബൂത്തുകളിലെ പ്രവര്‍ത്തകര്‍, ആ ബൂത്തുകളിലെ വോട്ടര്‍മാര്‍ അടക്കം പ്രചാരണത്തിന് ഇറങ്ങി. അവരാണ് ഈ 42 ദിവസത്തിനിടയ്ക്ക് എന്നെ പ്രോജക്‌ട് ചെയ്ത് കാണിച്ചത്. എറണാകുളത്ത് നിന്നടക്കം പല അമ്മമാരടക്കം വന്ന് എനിക്ക് വേണ്ടി വോട്ട് തേടിയിട്ടുണ്ട്. മുംബൈ, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെല്ലാം എനിക്ക് വേണ്ടി പ്രവർത്തിക്കാൻ ആളുകള്‍ എത്തി. എന്റെ പാർട്ടി പ്രവർത്തകർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഞാൻ എന്തൊക്കെ ആവശ്യപ്പെട്ടോ അതിന്റെ നൂറിരട്ടിയായി എനിക്ക് തിരിച്ച്‌ തന്നിട്ടുണ്ട്. ജനങ്ങളിലേക്ക് അടുക്കാനുള്ള എന്റെ ‘മിഷനില്‍’അവർ വലിയൊരു മിഷനറിയായി പ്രവർത്തിച്ചിട്ടുണ്ട്.

‘ ബാഗ് പായ്ക്ക് ചെയ്ത് പോകേണ്ടി വരും’;മാണ്ഡിയിലെ കുതിപ്പിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോട് കങ്കണ

നരേന്ദ്ര മോദി എനിക്ക് എന്റെ രാഷ്ട്രീയ ദൈവമാണ്. എന്നാല്‍ ഞാൻ ഇന്നും ആരാധിക്കുന്ന ഭാരതത്തിന്റെ റിയല്‍ ആർക്കിടെക്റ്റ് ഇന്ദിരാ ഗാന്ധിയാണ്. പിവി നരസിംഹ റാവു, മൊറാർജി ദേശായി, ജയപ്രകാശ് നാരായണ്‍, എല്‍കെ അഡ്വാനി, എബി വാജ്പേയ് ,എന്റെ സഖാവ് ഇകെ നായനാർ, കെ കരുണാകരൻ ഇവരെല്ലാം ഞാൻ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ബിംബങ്ങളാണ്. ഇതൊന്നംു ഇഷ്ടം നേടാൻ വേണ്ടി പറയുന്നതല്ല. അതങ്ങനെത്തനെ ഉണ്ടാകും’, സുരേഷ് ഗോപി പറഞ്ഞു. .

You may also like

error: Content is protected !!
Join Our WhatsApp Group