ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക ഭാഗമായി മൂന്നു സംസ്ഥാനങ്ങളിലെ പൊലീസ്-വനം മേധാവികള്‍ തമിഴ്നാട് മുതുമല കടുവസങ്കേതം ഓഡിറ്റോറിയത്തില്‍ യോഗം ചേർന്നു.
നിരോധിത സാധനങ്ങളുടെ അനധികൃത കടത്തുകള്‍, മാവോവാദി സാന്നിധ്യം തുടങ്ങിയവ നിരീക്ഷിക്കാനും തടയാനും കേരള, കർണാടക, തമിഴ്നാട് പൊലീസ് സഹകരിച്ച് പ്രവർത്തിക്കും.
തമിഴ്നാട് കോയമ്ബത്തൂർ മേഖല ഡി.ഐ.ജി ശരവണ സുന്ദർ അധ്യക്ഷത വഹിച്ചു. കർണാടക ചാമരാജനഗർ ജില്ല പൊലീസ് സൂപ്രണ്ട് പത്മിനി സാധു, തമിഴ്നാട് നീലഗിരി എസ്.പി സുന്ദര വടിവേലു, ഈറോഡ് എസ്.പി ജി. ജവഹർ, മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ട് എസ്. ശശിധരൻ എന്നിവർ പങ്കെടുത്തു.