Home Featured ബംഗളൂരു: മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; വയോധികയെ മര്‍ദിച്ച സ്ത്രീ അറസ്റ്റില്‍

ബംഗളൂരു: മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; വയോധികയെ മര്‍ദിച്ച സ്ത്രീ അറസ്റ്റില്‍

by admin

ബംഗളൂരു: മാലന്യം നിക്ഷേപിക്കുന്നതുമയി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വയോധികയെ മരത്തില്‍ കെട്ടിയിട്ട് മർദിച്ചു.കർണാടകയിലെ ഗൗതമപുര ഗ്രാമത്തിലാണ് സംഭവം. 70കാരിയായ ഹുച്ചമ്മയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിനു മുന്നില്‍ മാലിന്യം തള്ളിയതിന് അയല്‍വാസിയായ പ്രേമയുമായി ഹുച്ചമ്മ വഴക്കുണ്ടായി.പ്രേമയുടെ സ്വഭാവത്തെക്കുറിച്ച്‌ ഹുച്ചമ്മ വളരെ മോശമായി പറഞ്ഞു.

ഇതില്‍ കലിപൂണ്ട പ്രേമ ബന്ധുക്കളായ രണ്ട് പുരുഷന്മാരുമായി എത്തുകയും ഹുച്ചമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് ഇവരെ മരത്തില്‍ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.ആനന്ദപുര പോലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ പ്രേമയെ പോലീസ് അറസ്റ്റ് ചെയ്തു.

എയര്‍ ഇന്ത്യ വിമാനദുരന്തം: അന്വേഷണം പാക് ഭീകരരിലേക്ക്

അഹമ്മദാബാദ് വിമാനാപകടത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് വിവരം.ദുരന്തത്തില്‍ പാക് ഭീകരസംഘടനകളുടെ ഇടപെടലും സംശയിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരികയാണ്.എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇക്കാര്യങ്ങള്‍ എല്ലാം പരിശോധിച്ചു വരികയാണെന്നാണ് സൂചന. നേരത്തെ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തിരുന്നു. അമേരിക്കയിലെ ട്വിന്‍ ടവര്‍ ആക്രമണത്തിന് സമാനമാണ് ഈ അപകടമെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു.

ഇതേ മാതൃകയിലാണ് മെഡിക്കല്‍ കോളേജിലേക്ക് വിമാനം അഹമ്മദാബാദില്‍ ഇടിച്ചിറക്കിയത്.അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്ത വിമാനത്തിന്റെ ബ്ലാക്് ബോക്‌സുകള്‍ പരിശോധനക്കായി വിദേശരാജ്യത്തേക്ക് അയയ്ക്കില്ലന്നെ് വ്യോമയാന സഹമന്ത്രി മാഹോല്‍ വ്യക്തമാക്കി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിക്കുമെന്ന് പറഞ്ഞ മന്ത്രി എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുമെന്നും പറഞ്ഞു.

വിമാനാപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മൊഹോല്‍ വിശേഷിപ്പിച്ചു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. രാജ്യത്തെ വിവിധ ഏജന്‍സികള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വിമാനത്തിന്റെ എന്‍ജിന്‍ തകരാറാണോ ഇന്ധന വിതരണത്തിലെ പ്രശ്‌നങ്ങളാണോ അതോ രണ്ട് എഞ്ചിനുകളും തകരാറിലാകാനുള്ള മറ്റേതെങ്കിലും കാരണമാണോ അപകടത്തിന് വഴി വെച്ചതെന്ന കാര്യം അന്വേഷണ സംഘംകണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.ബ്ലാക്ക് ബോക്സിലെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.

സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും മൊഹോല്‍ വ്യക്തമാക്കി. നേരത്തേ വിമാനത്തിന്റെ ബ്ലാക്് ബോക്‌സ് പരിശോധനക്കായി വിദേശ രാജ്യത്തേക്ക് അയയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അത് നമ്മുടെ കൈവശം തന്നെയാണ് ഉള്ളതെന്നും വിദേശത്തേക്ക് അയയ്‌ക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു. മുഴുവന്‍ അന്വേഷണവും കേന്ദ്രസര്‍ക്കാര്‍ തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്്‌ന പറന്നുയര്‍ന്ന നിമിഷങ്ങള്‍ക്കുള്ളിലാണ് വിമാനം അപകടത്തില്‍ പെട്ടത്.വിമാനത്തിലെ 242 യാത്രക്കാരില്‍ വിശ്വാസ് കുമാര്‍ രമേശ് എന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനാപകടം നടന്നതിന് ശേഷം ഇതാദ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ അട്ടിമറി സാധ്യതയെ കുറിച്ച്‌ പരാമര്‍ശം നടത്തുന്നത്. പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടേയും പ്രവര്‍ത്തനം നിലച്ചതായി കണ്ടെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group