കുടകിൽ കാട്ടാനയുടെകുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. സെകാർപേട്ടയിലെ ഹുസെ ഗ്രാമത്തിൽ നിന്നുള്ള പൊന്നപ്പ (61) ആണ് കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടം തൊഴിളിയായിരുന്ന പൊന്നപ്പ സംഗനൈഹാനപുരയിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. വന്യമൃഗ ആക്രമണത്തിൽ സംസ്ഥാനത്ത് അടുത്തിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് പൊന്നപ്പ. ദിവസങ്ങൾക്ക് മുൻപ് ബന്ദിപ്പാരിൽ കടുവയുടെ ആക്രമണത്തിൽ വനം വാച്ച്‌മാൻ കൊല്ലപ്പെട്ടിരുന്നു.