Home Featured ബംഗളൂരു: ബി.എം.ടി.സി ബസില്‍ വയോധികന് മര്‍ദനം

ബംഗളൂരു: ബി.എം.ടി.സി ബസില്‍ വയോധികന് മര്‍ദനം

by admin

ബംഗളൂരു: ബി.എം.ടി.സി ബസില്‍ വയോധികന് സഹയാത്രികരുടെ മർദനം. കൊമ്മഘട്ട ജങ്ഷനില്‍നിന്ന് നന്ദിനി ലേഔട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസില്‍ കൊട്ടിഗെ പാളയയില്‍ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.

സ്റ്റോപ്പിന് സമീപം ബസ് നിർത്താൻ വയോധികൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർത്താതെ വാഹനം മുന്നോട്ടെടുത്തു. ഇതു വയോധികൻ ചോദ്യം ചെയ്തതോടെ രണ്ടു യാത്രക്കാർ വിഷയത്തിലിടപെടുകയും ഇയാളെ മർദിക്കുകയുമായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാര്‍ക്കിങ് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരന്‍റെ മര്‍ദനം; ശാസ്ത്രജ്ഞന് ദാരുണാന്ത്യം

മൊഹാലിയില്‍ പാർക്കിങ് തർക്കത്തെ തുടർന്ന് അയല്‍ക്കാരന്‍റെ മർദനമേറ്റ ശാസ്ത്രജ്ഞൻ മരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (ഐ.ഐ.എസ്.ഇ.ആർ) ശാസ്ത്രജ്ഞനായ അഭിഷേക് സ്വർന്കറാണ് (39) മരിച്ചത്.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.അഭിഷേകിനെ അയല്‍ക്കാരൻ നിലത്തേക്ക് തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. തുടർന്ന് അഭിഷേക് കുഴഞ്ഞ് വീഴുകയായിരുന്നു. ഇരുവരുടെയും കുടുംബത്തെയും വിഡിയോയില്‍ കാണാം.ബംഗാള്‍ സ്വദേശിയായ അഭിഷേക് അടുത്തിടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ഡയാലിസിസും നടത്തിയിരുന്നു. സംഘർഷത്തെത്തുടർന്ന് അദ്ദേഹത്തിന്റെ നില വഷളാകുകയും ഒടുവില്‍ മരണം സംഭവിച്ചെന്നുമാണ് വിവരം.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിക്ക് കർശന ശിക്ഷ നല്‍കണമെന്ന് അഭിഷേക് സ്വർന്കറിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. പ്രതിയായ അയല്‍ക്കാരൻ ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കുടുംബം എത്തിയതിന് ശേഷം അഭിഷേകിന്‍റെ പോസ്റ്റ്‌മോർട്ടം നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group