Home Featured ഈജിപുര മേൽപ്പാലത്തിൻ്റെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് വിദഗ്‌ധർ;പകരം പുതിയ മെട്രോ പാത

ഈജിപുര മേൽപ്പാലത്തിൻ്റെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് വിദഗ്‌ധർ;പകരം പുതിയ മെട്രോ പാത

by admin

ബെംഗളൂരു : ഏഴുവർഷംമുമ്പ് നിർമാണം ആരംഭിച്ച ഈജിപുര മേൽപ്പാലത്തിൻ്റെ നിർമാണപ്രവർത്തനങ്ങൾ പുതിയ കരാറുകാർ വന്നിട്ടും മന്ദഗതിയിലായതിനാൽ നിർമാണം നിർത്തിവെച്ച് പകരം ബൈയപ്പനഹള്ളി- സിൽക്ക് ബോർഡ് റൂട്ടിൽ മെട്രോപാത നിർമിക്കണമെന്ന് ഗതാഗത വിദഗ്‌ധർ. പുതിയ കരാറുകാർവന്ന് ആറുമാസത്തിനിടെ വെറും നാലുശതമാനം നിർമാണപ്രവർത്തനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് ബെംഗളൂരു കോർപ്പറേഷന്റെ വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ മേൽപ്പാലം നിർമാണം ഉപേക്ഷിച്ച് ഈ ഭാഗത്ത് മെട്രോപാത വേണമെന്നാണ് വിദഗ്‌ധരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഓൺലൈൻ പരാതിശേഖരണവും ആരംഭിച്ചിട്ടുണ്ട്. മെട്രോപാത വന്നാൽ യാത്രക്കാർക്ക് കൂടുതൽ പരിസ്ഥിതിസൗഹൃദയാത്ര ലഭ്യമാകുമെന്നും ഈ ഭാഗത്ത് സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനാകുമെന്നും മലിനീകരണം കുറയ്ക്കാനാകുമെന്നും വിദഗ്‌ധർ പറയുന്നു.

നമ്മ മെട്രോ പർപ്പിൾ പാതയ്ക്‌കും യെല്ലോ പാതയ്ക്കും ഇടയിൽ പുതിയപാത നിർമിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനോട് (ബി.എം.ആർ.സി.എൽ.) ആവശ്യപ്പെടണമെന്നാണ് വിദഗ്‌ധർ പറയുന്നത്. മേൽപ്പാലം വന്നാൽ ഭാവിയിൽ ഈ ഭാഗത്ത് മെട്രോ വരാനുള്ള സാധ്യത കുറയ്ക്‌കുമെന്നും വാദങ്ങളുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. നാല് അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഫാക്ടറിയിലെ അസംസ്‌കൃത വസ്തുക്കളും ഉത്പന്നങ്ങളും കത്തിനശിച്ചതായി പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം. നാശനഷ്ടം കണക്കാക്കിവരുന്നതേ ഉള്ളൂ. തീപ്പിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group