Home Featured എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍: യോഗാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കും

എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍: യോഗാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കും

ന്യൂഡെല്‍ഹി: എട്ടാമത് അന്താരാഷ്ട്ര യോഗാ ദിന (IDY-2022) ത്തിന്റെ പ്രധാന പരിപാടി കര്‍ണ്ണാടകയിലെ മൈസുരുവില്‍ 2022 ജൂണ്‍ 21-ന് നടക്കും. യോഗ അഭ്യാസ പരിപാടിയുടെ പ്രധാന വേദിയായി മൈസുരു തിരഞ്ഞെടുക്കപ്പെട്ടതായി ആയുഷ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അറിയിച്ചു.

“ആസാദി കാ അമൃത് മഹോത്സവ്” വര്‍ഷത്തില്‍ ഈ യോഗ ദിനം വരുന്നതിനാല്‍, രാജ്യത്തുടനീളമുള്ള 75 പ്രമുഖ സ്ഥലങ്ങളില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാനും മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്.

ഈ വര്‍ഷം ജൂണ്‍ 21 ന് മൈസുരിവില്‍ നടക്കുന്ന പ്രധാന പരിപാടിക്ക് പുറമെ, വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ സംഘടിപ്പിക്കുന്ന യോഗ ദിന പരിപാടികള്‍ റിലേ രൂപത്തില്‍ ഡിജിറ്റലായി പ്രദര്‍ശിപ്പിക്കുന്ന ‘ഗാര്‍ഡിയന്‍ റിംഗ്’ ആയിരിക്കും മറ്റൊരു ആകര്‍ഷണമെന്ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സര്‍ബാനന്ദ് പറഞ്ഞു. ഉദയസൂര്യന്റെ നാടായ ജപ്പാനില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 6 മണിക്ക് സ്ട്രീമിംഗ് ആരംഭിക്കാനാണ് നിര്‍ദ്ദിഷ്ട പരിപാടി.

അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെയ് 27 ന് ഹൈദരാബാദില്‍ 25-ആം ദിവസത്തെ കൗണ്ട്ഡൗണ്‍ പരിപാടി നടത്തുമെന്നും ഇതില്‍ പതിനായിരത്തോളം പേര്‍ യോഗാ പ്രകടനത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group