എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മാണ്ഡ്യ ജില്ലയിലെ ഒരു സർക്കാർ സ്കൂള്‍ പരിസരത്ത് വെച്ചാണ് സംഭവം.മൂന്നുപേർ ചേർന്ന് കുട്ടിയെ ബലാത്സംഗം ചെയ്തതായുള്ള പരാതി ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.ജനുവരി 31 ന് വീടിനടുത്തുള്ള കളിസ്ഥലത്തുവെച്ചാണ് സംഭവം. ചോക്ലേറ്റ് കാണിച്ച് മൂന്നുപേർ സ്കൂള്‍ പരിസരത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. അവിടെവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അതിക്രമം പുറത്തുപറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കുട്ടി സംഭവം നടന്ന സ്കൂളിലെ വിദ്യാർഥിയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ കുട്ടി സംഭവം അമ്മയോട് തുറന്നുപറയുകയായിരുന്നു. തുടർന്ന് മാതാവ് മാണ്ഡ്യ സെൻട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാത്ത മൂന്നുപേർക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂള്‍ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
ബാന്ദ്ര സ്റ്റേഷനില്‍ ഒഴിഞ്ഞ ട്രെയിനില്‍ 55കാരിയെ പീഡിപ്പിച്ചു; റെയില്‍വേ പോര്‍ട്ടര്‍ പിടിയില്‍
ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ 55 കാരിയെ പീഡിപ്പിച്ച റെയില്‍വേ പോര്‍ട്ടര്‍ പിടിയില്‍. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.ബന്ധുവിനൊപ്പം ഹരിദ്വാറില്‍ നിന്ന് ബാന്ദ്രയിലെത്തിയതായിരുന്നു ഇവര്‍. ബന്ധു മറ്റെന്തോ ആവശ്യത്തിനു വേണ്ടി പ്ലാറ്റ്ഫോമിന് പുറത്തേക്കിറങ്ങയപ്പോഴാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന ഇവർ അല്‍പ്പ സമയത്തിനു ശേഷം മറ്റൊരു ഒഴിഞ്ഞ ട്രെയിനില്‍ വിശ്രമിക്കാനായി കയറി. ഈ സമയത്താണ് ട്രെയിനില്‍ ഉണ്ടായിരുന്ന പോര്‍ട്ടര്‍ സ്ത്രീയെ പീഡിപ്പിച്ചത്.
ബന്ധു തിരിച്ചെത്തിയപ്പോള്‍ സ്ത്രീ ആക്രമിക്കപ്പെടുകയായിരുന്നു. ഇവരെ കണ്ടതും പ്രതി ഓടി രക്ഷപ്പെട്ടു. ഇതോടെ ഇവർ ബാന്ദ്ര ജിആര്‍പി സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ പിന്നീട് റെയില്‍വേ സ്റ്റേഷൻ പരിസരത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തു