Home കർണാടക റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

by admin

ബെംഗളൂരു: ബെംഗളൂരു വിവേക് നഗർഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ് ബസ്സിടിച്ച് എട്ടുവയസ്സുകാരനും അമ്മയും മരിച്ചു. ആന്ധ്ര സ്വദേശിനിയായ സംഗീതയും (37) മകൻ പാർഥ(8) യുമാണ് മരിച്ചത്. രവി ടെന്റ് ബസ് സ്റ്റോപ്പിന് മുന്നിൽ രാവിലെ ഏഴോടെയായിരുന്നു അപകടം. സംഗീത ഇവിടെയുള്ള ആർമി സ്‌കൂളിലെ ജീവനക്കാരിയായിരുന്നു. മകൻ ഇതേ സ്കൂളിൽ തന്നെയാണ് പഠിച്ചിരുന്നത്. മകനുമായി സ്കൂളിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം.അപകടത്തിന് ശേഷം കടന്നുകളഞ്ഞ ബസ് ഡ്രൈവർ സുനിലിനായി തിരച്ചിൽ ആരംഭിച്ചതായി അശോക് നഗർ ട്രാഫിക് പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group