ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവള റോഡിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഹൈവേ ഡെവലപ്പർ, കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് സ്ഥാപനമായ അശോക ബിൽഡ്കോൺ ലിമിറ്റഡിലെ 35 ജീവനക്കാരുമായി നഗരത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.വിമാനത്താവളത്തിലെ റൺവേകളെ ബന്ധിപ്പിക്കുന്ന വെസ്റ്റേൺ ക്രോസ്ഫീൽഡ് ടാക്‌സിവേയിൽ ജോലി ചെയ്യുന്നവരായിരുന്നു ബസിലുള്ളവർ.
ഹുനച്ചൂരിനടുത്തുള്ള കടയരപ്പനഹള്ളിയിലെ പിജിയിലേക്ക് ഉച്ചഭക്ഷണത്തിനായി ഇവർ പോകുന്നതിനിടെ ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. തുടർന്ന് ബസ് റോഡിൽ തലകീഴായി മറിഞ്ഞു. നാട്ടുകാരും ട്രാഫിക് പോലീസും ചേർന്നാണ് യാത്രക്കാരെ ബസിൽ നിന്നും പുറത്തെത്തിച്ചത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ജീവനക്കാരുടെ ആരോഗ്യ നില അതീവഗുരുതരമാണ്
ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ക്ലിനിക്ക് ഉടമ പിടിയില്‍
ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അക്യുപങ്ചര്‍ ചികിത്സകനെ പോലീസ് അറസ്റ്റ് ചെയ്തു.ഡ്രീംസ് വെല്‍നസ് ക്ലിനിക്ക്, ഡ്രീംസ് വുമണ്‍സ് വേള്‍ഡ്, ഡ്രീംസ് അക്യുപങ്ചര്‍ ക്ലിനിക് എന്നിവയുടെ ഉടമയായ പുത്തന്‍വേലിക്കര ചാലക്ക സ്വദേശി സുധീര്‍ ഷാമന്‍സില്‍ (40) എന്നയാളെയാണ് പോക്‌സോ കേസില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ സ്ഥാപനത്തില്‍ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ 2022 ഏപ്രില്‍ മാസം മുതലും, പിന്നീട് കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായതിന് ശേഷവും പല തവണ പീഡിപ്പിച്ചതായാണ് പരാതി. തൃശ്ശൂര്‍ റുറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറി ന്റെ നിര്‍ദേശപ്രകാരം, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്‍പി. രാജൂ വി.കെ, മതിലകം ഇന്‍സ്‌പെക്ടര്‍ ഷാജി കൊടുങ്ങല്ലൂര്‍, സബ് ഇൻസ്പെക്ടർ സാലിം കെ, പ്രൊബേഷണന്‍ സബ് ഇൻസ്പെക്ടർ വൈഷ്ണവ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സെബി ജി.എസ്, സിവില്‍ പൊലീസ് ഓഫീസർ ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.