Home Featured മാസ പിറവി ദൃശ്യമായില്ല ;കേരളത്തിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച

മാസ പിറവി ദൃശ്യമായില്ല ;കേരളത്തിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച

by admin

കേരളത്തിൽ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

ഒരു മാസം നീണ്ടു നിന്ന പുണ്യ വൃതാനുഷ്ടാനത്തിന് ശേഷം വിശ്വാസികള്‍ പെരുന്നാളിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. കോവിഡ് മഹാമാരി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഇത്തവണയും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും. ബന്ധുക്കളുടെയും അയല്‍ വീടുകളിലേക്കുമുള്ള സന്ദര്‍ശനവും മുടങ്ങും. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്‌കാരവും ഉണ്ടാവില്ല.

റമദാന്‍ വൃതം പകുതി പിന്നിട്ടപ്പോഴാണ് സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം റമദാന്‍ മുഴുവന്‍ ലോക് ഡൗണ്‍ മൂലം അടച്ചു പൂട്ടിയിരുന്നെങ്കില്‍ ഇത്തവണ കുറച്ചു ദിവസമെങ്കിലും പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നു. ദുരിതങ്ങളില്‍ നിന്ന് മോചനത്തിനായുള്ള പ്രാര്‍ഥനയുമായാണ് പെരുന്നാളിനെ വിശ്വാസികള്‍ വരവേല്‍ക്കുക.

കേരളത്തിൽ വ്രതം തുടങ്ങി ഒരു ദിവസത്തിന് ശേഷം മാത്രമാണ് കർണാടകയിൽ റമ്ദാൻ വ്രതം തുടങ്ങിയത് ആയതിനാൽ കർണാടകയിൽ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആയിരിക്കും ചെറിയ പെരുന്നാൾ .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group