ബെംഗളൂരു: ബെംഗളൂരു എം.എം.എ. യും ശിഹാബ് തങ്ങൾ റിലീഫ് സെൽ കൂടാളിയും ചേർന്ന് പെരുന്നാൾ കിറ്റ് വിതരണവും ഇഫ്താർ സംഗമവും നടത്തി. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. മദ്രസ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ഉപഹാരം നൽകി.
എം.എം.എ. സെക്രട്ടറി ഷംസുദ്ദീൻ കൂടാളി, ടി.വി. അഷറഫ് ഹാജി, ടി.പി. അബ്ദുൾ റസാഖ് ഹാജി ഇസ്മായിൽ ബാഖവി, ടി.പി. ജംഷീർ, ടി.വി. ഹാരിസ്, സിറാജ് ബാബു, സജിനാസ് കൂടാളി, കെ. നൗഷാദ് എന്നിവർ സംസാരിച്ചു.
രാജ്യത്തെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും
ദീര്‍ഘ നാളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവില്‍ രാജ്യത്തെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. മുംബൈയിലെ ബന്ദ്ര കുര്‍ല കോംപ്ലക്സിലാണ് റീട്ടെല്‍ സ്റ്റോര്‍ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് സ്റ്റോറിന്റെ ഉദ്ഘാടനം. പുതിയ സ്റ്റോര്‍ മുംബൈയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ആപ്പിള്‍ സിഇഒ ടിം കുക്ക് ട്വിറ്ററിലൂടെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
മുംബൈയിലെ റീട്ടെയില്‍ സ്റ്റോര്‍ തുറന്ന് രണ്ട് ദിവസത്തിനകം ഡല്‍ഹിയിലും റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതാണ്. പ്രാദേശിക രൂപത്തിലും ഭാവത്തിലുമാണ് മുംബൈയിലെ ആപ്പിള്‍ സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ആപ്പിള്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ, കൂടുതല്‍ വിപുലീകരണമാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും ഈ നീക്കത്തിലൂടെ സാധിക്കുന്നതാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആപ്പിള്‍ സ്റ്റോറിന്റെ നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.