Home covid19 ഫൈസര്‍, ആസ്​ട്രസെനക വാക്​സി​ന്‍റ ഫലപ്രാപ്​തി ആറു മാസം

ഫൈസര്‍, ആസ്​ട്രസെനക വാക്​സി​ന്‍റ ഫലപ്രാപ്​തി ആറു മാസം

by admin

ലണ്ടന്‍: ഫൈസര്‍, ആസ്​ട്രസെനക കോവിഡ്​ വാക്​സി​ന്‍റ പ്രതിരോധശേഷി ആറു മാസംകൊണ്ട്​ കുറയുമെന്നും ബൂസ്​റ്റര്‍ ഡോസ്​ അനിവാര്യമാണെന്നും പഠനം.

കോവിഡിനെതിരായ ഫൈസറി​ന്‍റയും ആസ്​ട്രസെനകയുടെയും രണ്ടു​ ഡോസ്​ വാക്​സി​ന്‍റ ഫലപ്രാപ്​തി ആറു മാസത്തിനുള്ളില്‍ കുറഞ്ഞുവരുമെന്നാണ്​ ​ബ്രിട്ടനില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയത്​.

വാക്​സിന്‍ എടുത്ത്​ അഞ്ചു മാസത്തിനുശേഷം ഫൈസറി​ന്‍റ രണ്ടാം ഡോസിനുശേഷമുള്ള ഫലപ്രാപ്​തി 88 മുതല്‍ 74 ശതമാനമായി കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്​. ആസ്​ട്രസെനകയുടേത്​ 77 മുതല്‍ 67 ശതമാനംവരെയായി കുറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group