Home Featured എല്ലാത്തിനും മുകളിലാണ് ഭഗവദ്ഗീത; അതിനെ മറ്റൊന്നുമായും കൂട്ടിക്കുഴയ്ക്കരുത്; ബൈബിള്‍ വിഷയത്തില്‍ പ്രതികരിച്ച്‌ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

എല്ലാത്തിനും മുകളിലാണ് ഭഗവദ്ഗീത; അതിനെ മറ്റൊന്നുമായും കൂട്ടിക്കുഴയ്ക്കരുത്; ബൈബിള്‍ വിഷയത്തില്‍ പ്രതികരിച്ച്‌ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

ബംഗളൂരു: സംസ്ഥാനത്ത് ചൂട് പിടിച്ച ചര്‍ച്ചയായിരിക്കുന്ന ബൈബിള്‍ വിഷയത്തിലും ഭഗവദ് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെ പറ്റിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിലും പ്രതികരിച്ച്‌ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് രംഗത്ത്.

ഭഗവദ്ഗീതയും ബൈബിളും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും ഭഗവദ്ഗീത എല്ലാത്തിനും മുകളിലാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ല. അതില്‍ മതാചാരങ്ങളെ കുറിച്ചോ എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നതിനെപ്പറ്റിയോ പറയുന്നില്ല. അടിസ്ഥാനപരമായി ഭഗവദ്ഗീത എല്ലാത്തിനും മുകളിലാണ്.

വിദ്യാര്‍ത്ഥികളുടെ മനോവീര്യം മെച്ചപ്പെടുത്തുന്ന എന്തും ശാസ്ത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും നാഗേഷ് പറഞ്ഞു.കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ക്ലാരന്‍സ് ഹൈ സ്‌കൂള്‍ അധികൃതര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ നിര്‍ബന്ധമായി ബൈബിള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബൈബിള്‍ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കാനുള്ള സ്‌കൂളിന്റെ ഈ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

നോട്ടിസിന് മറുപടി ലഭിച്ചാലുടന്‍ സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ബൈബിള്‍ കൊണ്ടുവരുന്നത് രക്ഷിതാക്കള്‍ തടയാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച ഒരു പ്രസ്താവന അഡ്മിഷന്‍ സമയത്ത് മാതാപിതാക്കള്‍ ഒപ്പിട്ടുനല്‍കണമെന്ന നിബന്ധനയും സ്‌കൂള്‍ വച്ചിരുന്നു.

ഇതിനെതിരെ വിവിധ വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കുട്ടികളുടെ ധാര്‍മികവും ആത്മീയവുമായ ക്ഷേമത്തിനായിട്ടാണ് ഈ നടപടിയെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group