Home Featured കര്‍ണാടകയില്‍ രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് യുവാവ് പിടിയില്‍

കര്‍ണാടകയില്‍ രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് യുവാവ് പിടിയില്‍

by admin

ബംഗളൂരു: അയോധ്യ രാമ ക്ഷേത്രത്തിന്റെ മോർഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കർണാടകയിലെ ഗഡാഗ് സ്വദേശി താജുദ്ദീൻ ദഫേദാർ ആണ് പിടിയിലായത്. ഗജേന്ദ്രഗഡ് പൊലീസ് പിടികൂടിയത്. രാമ ക്ഷേത്രത്തിന്റെ മുകളില്‍ പാകിസ്ഥാൻ പതാകയും താഴെ ബാബറി മസ്ജിദ് എന്ന രേഖപ്പെടുത്തിയ ചിത്രമാണ് ഇയാള്‍ പ്രചരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.

ചിത്രം വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെ ഹിന്ദുത്വ സംഘടന പ്രവർത്തകർ നല്‍കിയ പരാതിയിലാണ് നടപടി. ഫെയ്സ്ബുക്കില്‍ കണ്ട ചിത്രം അബദ്ധത്തില്‍ ഷെയർ ചെയ്തതാണെന്നു ഇയാള്‍ പറഞ്ഞതെന്നു പൊലീസ് വ്യക്തമാക്കുന്നു.

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടന്നതിനു പിന്നാലെയാണ് പോസ്റ്റ് പ്രചരിച്ചത്. ഇയാള്‍ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ള ആളാണോ എന്നു അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group