ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽകേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സഹോദരനും മുൻ എംപിയുമായ ഡി.കെ. സുരേഷിനും എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസയച്ചു. വ്യാഴാഴ്‌ച മൊഴിനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമൻസ്.സാമ്പത്തിക കുറ്റകൃത്യത്തിൽപ്പെട്ട ബെംഗളൂരു സ്വദേശിനി ഐശ്വര്യ ഗൗഡയുടെ(33) അറസ്റ്റുമായി ബന്ധപ്പെട്ടാണ് സുരേഷിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പുചുമത്തി ഏപ്രിലിലാണ് ഐശ്വര്യ ഗൗഡയെ ഇഡി അറസ്റ്റുചെയ്തത്.
ഒട്ടേറെയാളുകളിൽനിന്ന് ഉയർന്ന പലിശ വാഗ്ദാനംചെയ്‌ത് പണവും സ്വർണാഭരണങ്ങളും വാങ്ങി തിരിച്ചുനൽകാതെ വഞ്ചിച്ചതിന് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഐശ്വര്യ ഗൗഡയുടെയും ഭർത്താവ് കെ.എൻ. ഹരീഷിന്റെയുംപേരിൽ കേസുണ്ട്.
ഇവരുമായും കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയുമായും ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയെത്തുടർന്നായിരുന്നു അറസ്റ്റ്. ഒട്ടേറെ രേഖകളും 2.25 കോടി രൂപയും പിടിച്ചെടുത്തിരുന്നു. കേസിൽപ്പെട്ടപ്പോൾ താൻ ഡി.കെ. സുരേഷിൻ്റെ സഹോദരിയാണെന്ന് ഐശ്വര്യ അവകാശപ്പെട്ടത് വാർത്തയായിരുന്നു. ഇതിനെതിരേ ഡി.കെ. സുരേഷ് പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സുരേഷും അന്വേഷണത്തിൻ്റെ നിഴലിലായത്.ഉയർന്നരാഷ്ട്രീയക്കാരുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഐശ്വര്യ ഗൗഡ പലരിൽനിന്നും വലിയതുക വാങ്ങിയത്. വിനയ് കുൽക്കർണിയെ ഇഡി നേരത്തേ ചോദ്യം ചെയ്തെന്നാണ് സൂചന.
ഇന്ത്യയിലെ ഈ മെട്രോ സ്റ്റേഷൻ ലണ്ടൻ അണ്ടര്‍ഗ്രൗണ്ടിനേക്കാള്‍ മികച്ചത്; ബ്രിട്ടീഷ് വ്ളോഗറുടെ വീഡിയോ വൈറല്‍
വിദേശരാജ്യങ്ങളില്‍നിന്ന് ദിനംപ്രതി നിരവധി സഞ്ചാരികളാണ് ഇന്ത്യയിലേക്കെത്തുന്നത്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളും മറ്റു സവിശേഷതകളും ആസ്വദിച്ചുകൊണ്ടാണ് ഇവരുടെ മടക്കം.ഇന്ത്യയെ പുകഴ്ത്തി ഇവിടെനിന്നുള്ള വീഡിയോകളും ചിത്രങ്ങളും പല വ്ലോഗർമാരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്.ഡല്‍ഹിയിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനെ കുറിച്ച് ബ്രിട്ടീഷ് ട്രാവല്‍ ഇൻഫ്ലുവൻസറായ അലക്സിന്റെ പ്രതികരണമാണ് വൈറലായത്. മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്ബോള്‍ ‘വൗ’ പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം സ്റ്റേഷനെ പുകഴ്ത്തിയത്.
ലണ്ടൻ അണ്ടർഗ്രൗണ്ടിനേക്കാള്‍ മികച്ചതാണ് രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റേഷനിലേക്ക് അലക്സ് നടന്നുപോകുന്നതും അവിടെയുള്ള സൗകര്യങ്ങളില്‍ അദ്ദേഹം ആകാംക്ഷ പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.അപ്ലോഡ് ചെയ്തതു മുതല്‍ വീഡിയോയ്ക്ക് ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. ആറ് ലക്ഷത്തിലധികം വ്യൂസും നേടി. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. ‘നമ്മുടെ മെട്രോ വൃത്തിയുള്ളത് മാത്രമല്ല, കാര്യക്ഷമവും താങ്ങാനാവുന്ന യാത്രാനിരക്കുള്ളതുമാണ്’ എന്ന് ഒരു ഉപയോക്താവ് കുറിച്ചു.
‘ഈ മെട്രോ സ്റ്റേഷന് പ്രാദേശികർപോലും വേണ്ടത്ര വിലകൊടുക്കുന്നില്ല, ഇത് എടുത്തുകാണിച്ചതിന് നന്ദി’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇന്ത്യൻ മെട്രോകളാണ് ഏറ്റവും മികച്ചത് എന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. രാജീവ് ചൗക്ക് പോലുള്ള മെട്രോ സ്റ്റേഷനുകളുടെ പരിപാലനത്തെ പലരും പ്രശംസിച്ചു.