ഭൂമി കുലുങ്ങിയത് പാണത്തൂരിലും വെള്ളരിക്കുണ്ടും ചിറ്റാരിക്കാലും കല്ലെപ്പള്ളിയും പനത്തടിയും റാണിപുരത്തും.കാഞ്ഞങ്ങാട് :കാഞ്ഞങ്ങാടിന്റെ പരിസര പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം ആദ്യം തിരിച്ചറിഞ്ഞത് ,പാണത്തൂര്‍, വെള്ളരിക്കുണ്ട് ചിറ്റാരിക്കാല്‍,കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
രാവിലെ 7.45 നാണ് ശബ്ദത്തോടെയാണ് ചെറിയ പ്രകമ്ബനം അനുഭവപ്പെട്ടത്.വീട്ടില്‍ തട്ടിന് പുറത്തിരുന്ന പാത്രങ്ങള്‍ താഴെ വീഴുകയും , വാഹനങ്ങള്‍ കുലുങ്ങുകയും ചെയ്തിട്ടുണ്ട്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട് .
അതിര്‍ത്തി വനമേഖലകളും ചെറുതായി കുലുങ്ങി. തയ്യേനി, കാവുംന്തലയിലും ചലനം അനുഭവപ്പെട്ടു.കൊന്നക്കാടിന് സമീപം മയിക്കയം, മഞ്ചുച്ചാല്‍, അത്തിയടുക്കം,മുട്ടോംകടവ് ഭാഗങ്ങളിലും ചലനമുണ്ടായി. ഒരേ സമയത്താണ് ചലനം