Home Featured വൻ ഭൂചലനം; റഷ്യയിലും ജപ്പാനിലും സുനാമി, അമേരിക്കയിലും മുന്നറിയിപ്പ്

വൻ ഭൂചലനം; റഷ്യയിലും ജപ്പാനിലും സുനാമി, അമേരിക്കയിലും മുന്നറിയിപ്പ്

by admin

അതിശക്തമായ ഭൂചലനത്തെത്തുടർന്ന് റഷ്യൻ തീരങ്ങളില്‍ സുനാമിത്തരകള്‍ ആഞ്ഞടിച്ചതായി റിപ്പോർട്ട്. ഭൂകമ്ബമാപിനിയില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയില്‍ ഉണ്ടായത്.റഷ്യയിലെ സെവെറോ-കുറില്‍സ്ക് മേഖലയില്‍ സുമാനിത്തിരകള്‍ ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനിലും യുഎസിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്ബമുണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.

ഭൂചലനത്തിന്റെ തീവ്രതയില്‍ ജപ്പാനിലും സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായി റിപ്പോർട്ടുകളുണ്ട്.തീരപ്രദേശത്ത് താമസിക്കുന്നവരോടെ മാറിത്താമസിക്കാൻ അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ആള്‍നാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്‍ പറയുന്നു.വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയില്‍ സുനാമിത്തിര ആഞ്ഞടിച്ചതായുള്ള റിപ്പോർട്ടും ഉണ്ട്. ഇതേത്തുടർന്ന് ഫുകുഷിമ ആണവനിലയത്തിലെ ജിവനക്കാരെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. 2011-ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച സുനാമിയില്‍ ആണവകേന്ദ്രം തകർന്നിരുന്നു.അലാസ്കയിലും ഹവായിയിലും സുനാമി മുന്നറിയിപ്പ് നല്‍കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കൂടി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group