ദുബായ് മോഡല്‍ എയർ ടാക്‌സി സർവീസ് ഇന്ത്യയിലേക്കും. എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ ആണ് ഇന്ത്യയില്‍ എയർ ടാക്‌സി സംവിധാനം ആരംഭിക്കാനുള്ള പ്രവർത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.നേരത്തെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ സർല ഏവിയേഷൻ ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് വെർട്ടിക്കല്‍ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎല്‍) എയർ ടാക്‌സിയുടെ പ്രോട്ടോടൈപ്പ് പുറത്തുവിട്ടിരുന്നു.
ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ ബെംഗളൂരു, ഡല്‍ഹി, മുംബൈ തുടങ്ങിയ മൂന്ന് മെട്രോ നഗരങ്ങളിലാണ് എയർ ടാക്‌സി പ്രാവർത്തികമാക്കുക. 2028 ഓടെ ബെംഗളൂരുവില്‍ സേവനങ്ങള്‍ ആരംഭിക്കുമെന്നും തുടർന്ന് മറ്റ് നഗരങ്ങളിലേക്ക് എയർടാക്‌സി സേവനം എത്തിക്കാനുമാണ് കമ്ബനി തീരുമാനിക്കുന്നത്. ബെംഗളൂരുവില്‍ ആരംഭിച്ചതിന് ശേഷം അഞ്ച് വർഷത്തിനുള്ളില്‍ സർല ഏവിയേഷനെ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് എയർ ടാക്‌സി സർവീസ് ആക്കാനാണ് തന്റെ പദ്ധതിയെന്ന് സർല ഏവിയേഷൻ സിഇഒ അഡ്രിയാൻ ഷ്മിഡ്റ്റ് പറഞ്ഞിരുന്നു.
എയർടാക്‌സി സേവനം നല്‍കുന്നതിനെക്കാള്‍ ടാക്‌സികള്‍ നിർമിച്ച് മറ്റ് ഓപ്പറേറ്റർമാർക്ക് നല്‍കാൻ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിന്നി ബൻസാല്‍, നിഖില്‍ കാമത്ത്, ശ്രീഹർഷ മജേട്ടി തുടങ്ങിയവരില്‍ നിന്ന് 10 മില്യണ്‍ ഡോളർ ഫണ്ടിങ് സ്വീകരിച്ച് 2028 ഓടെ ബെംഗളൂരുവില്‍ 30 എയർ ടാക്‌സികള്‍ സർവീസ് ആരംഭിക്കാനാണ് കമ്ബനിയുടെ തീരുമാനം.ഓരോ എയർ ടാക്‌സിയിലും ആകെ 680 കിലോഗ്രാം ലോഡ് കപ്പാസിറ്റിയില്‍ ആറ് യാത്രക്കാരെ വഹിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകള്‍.
മണിക്കൂറില്‍ 250 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ ഇലക്‌ട്രിക് എയർ ടാക്‌സിക്ക് പരമാവധി 160 കിലോമീറ്റർ ദൂരം ഒറ്റചാർജില്‍ സഞ്ചരിക്കാൻ സാധിക്കും. തുടക്കത്തില്‍ 25-30 കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയ നഗര റൂട്ടുകളിലായിരിക്കും എയർ ടാക്‌സി സർവീസ് നടത്തുക.ദുബായില്‍ ആരംഭിക്കാനിരിക്കുന്ന എയർടാക്‌സി അടുത്തവർഷത്തോടെ പ്രവർത്തന സജ്ജമാകുമെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ത്യയുടെ എയർടാക്‌സി സർവീസ് ചൈനയ്ക്കുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍.നേരത്തെ ചൈന വാണിജ്യ ആവശ്യങ്ങള്‍ക്കായി പൈലറ്റ് രഹിത എയർ ടാക്‌സികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഒരു പരീക്ഷണ പറക്കലിനിടെ ചൈനയുടെ എയർ ടാക്‌സി ടേക്ക് ഓഫ് ശ്രമത്തിനിടെ മറിഞ്ഞു വീണിരുന്നു.
17കാരൻ മാളിന്റെ നാലാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
മൊഹാലിയില്‍ മാളിന്റെ നാലാംനിലയില്‍ നിന്ന് ചാടി 17കാരൻ ജീവനൊടുക്കി. ശനിയാഴ്ച രാവിലെ 9.14നാണ് സംഭവം.ബെസ്ടെക് സ്ക്വയർ മാളിലെ ഗ്ലാസ് റെയ്‍ലിനു നേർക്ക് കുട്ടി നടന്നുവരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടുതവണ റെയിലിംഗിലേക്ക് നടന്ന കുട്ടി ഇടക്ക് നിന്ന് മറ്റൊരു ദിശയിലേക്ക് തിരിഞ്ഞ് അതിവേഗം താഴേക്ക് ചാടുകയായിരുന്നു.ശനിയാഴ്ച രാവിലെ 9.30ഓടെയാണ് മാളിന്റെ നാലാംനിലയില്‍നിന്ന് ചാടി കൗമാരക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വിവരം പൊലീസിന് ലഭിച്ചത്.
ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.അഭിജിത്ത് എന്നാണ് മരിച്ച കുട്ടിയുടെ പേര്. അഭിജിത്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. മൂന്നുമക്കളില്‍ രണ്ടാമത്തേയാളായിരുന്നു. ഇളയ സഹോദരനും അഭിജിത്തും തമ്മില്‍ ഒരു വയസിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. മാളിലെ ഫുഡ്കോർട്ടും മള്‍ട്ടിപ്ലക്സും ദിവസവും രാവിലെ തുറക്കാറുണ്ട്. സ്റ്റോറില്‍ നിന്ന് കുട്ടി ഒരു ബോട്ടില്‍ വെള്ളം വാങ്ങിയിട്ടുമുണ്ട്.