ബംഗളൂരു: മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ റെയില്‍വെ സ്റ്റേഷനില്‍ ട്രാക്കിലേക്ക് കാർ ഓടിച്ചുകയറ്റി. കോലാർ ജില്ലയിലെ തൈയക്കല്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.ഈ സമയം ട്രെയിൻ വരാതിരുന്നതിനാല്‍ വൻഅപകടമൊഴിവായി. ശനിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തില്‍ കാറിനും റെയില്‍വെ ട്രാക്കിനും കേടുപറ്റി. എക്സ്കവേറ്ററിന്റെ സഹായത്തോടെ റെയില്‍വേ പൊലീസ് കാർ ട്രാക്കില്‍നിന്ന് പുറത്തെടുത്തു. കാറുടമ രാകേഷിനെ ബംഗാർപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ചുവര്‍ഷം ജോലി ചെയ്യാമല്ലോ’; 55- ാം വയസ്സില്‍ ജയന്തിക്ക് പി.എസ്.സി. നിയമനം
അഞ്ചുവർഷം ജോലി ചെയ്യാമല്ലോ’. പി.എസ്.സി. നിയമന ഉത്തരവ് കൈയില്‍ കിട്ടിയപ്പോള്‍ 55 വയസ്സുള്ള ജയന്തിയുടെ ആദ്യ പ്രതികരണമാണിത്.ഭർത്താവ് സർക്കാർ സർവീസില്‍നിന്ന് വിരമിച്ചു. പേരക്കുട്ടിക്ക് ആറുവയസ്സായി. ഇപ്പോഴാണ് ജോലി കിട്ടുന്നത്. വനിതശിശുവികസനവകുപ്പിന്റെ പരപ്പ കോളിച്ചാല്‍ കാര്യാലയത്തില്‍ ഐ.സി.ഡി.എസ്. സൂപ്പർവൈസറായി ജയന്തി ജോലിയില്‍ പ്രവേശിച്ചു. നീലേശ്വരം പട്ടേന പാലക്കുഴി വി.ജെ. നിലയത്തിലെ പി.വി. ജയന്തി അങ്കണവാടി അധ്യാപികയായിരുന്നു. നീലേശ്വരം രാങ്കണ്ടം അങ്കണവാടിയില്‍ 22 വർഷമായി ജോലിചെയ്യുന്നു.
ഐ.സി.ഡി.എസ്. സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത ബിരുദമാണ്. എസ്.എസ്.എല്‍.സി. മാത്രം യോഗ്യതയുള്ള ജയന്തിക്ക് 36 വയസ്സിനു മുൻപേ അപേക്ഷ അയക്കാനായില്ല. എന്നാല്‍ അങ്കണവാടി അധ്യാപികയായി പത്തുവർഷം സേവനമനുഷ്ഠിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകും. പ്രായം 50-ല്‍ താഴെയായിരിക്കണം. ഈ ആനുകൂല്യമാണ് ജയന്തിക്ക് തുണയായത്.
32-ാം വയസ്സിലാണ് അങ്കണവാടി അധ്യാപികയായി ജോലികിട്ടുന്നത്. നീലേശ്വരം ബ്ലോക്കില്‍ നടന്ന അഭിമുഖത്തിലൂടെയായിരുന്നു നിയമനം. ജോലിയില്‍ പ്രവേശിച്ച് മൂന്നുവർഷം കഴിയുന്ന സമയത്ത് പി.എസ്.സി. വിജ്ഞാപനമുണ്ടായിരുന്നു. ചുരുങ്ങിയത് പത്തുവർഷം സർവീസ് വേണ്ടതിനാല്‍ അന്ന് അപേക്ഷ നല്‍കാനായില്ല. പിന്നീട് വിജ്ഞാപനമുണ്ടായത് 2019-ലാണ്. 2021-ല്‍ പരീക്ഷ എഴുതി. 2022-ല്‍ റാങ്ക് പട്ടിക വന്നു. പിന്നെയും മൂന്നുവർഷം കഴിഞ്ഞ് നിയമനവും. യക്ഷഗാന കലാകാരനായ ഗോപാലകൃഷ്ണന്റെയും ശ്രീദേവിയുടെയും മകളാണ് ജയന്തി. ഭർത്താവ് എൻ.വി. വിജയൻ ആരോഗ്യവകുപ്പില്‍നിന്നാണ് വിരമിച്ചത്. മക്കള്‍: വിജിത, ജ്യുതി.