കോറമംഗലയിലെ ജ്യോതി നിവാസ് കോളജിന് സമീപം മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ റോഡില്‍ പരിഭ്രാന്തി പരത്തി.തുടർന്ന് വാഹനം നിർത്തിക്കാനുള്ള ശ്രമത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മറ്റു വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. പ്രതി നന്ദകൃഷ്ണനെ ആഡുഗൊഡി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞദിവസം പുലർച്ച ഒന്നോടെയാണ് സംഭവം. വണ്‍വേ റോഡില്‍ ഇയാള്‍ അശ്രദ്ധമായി കാർ ഓടിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് വാഹനം നിർത്താൻ ശ്രമിച്ചപ്പോള്‍, നിർദേശം അവഗണിച്ച് വാഹനം മുന്നോട്ടെടുത്തതോടെ റോഡ് ബാരിക്കേഡില്‍ ഇടിച്ചു.പിന്നീട് മറ്റൊരു കാറില്‍ ഇടിച്ചാണ് വാഹനം നിർത്തിയത്. പൊലീസുകാർ ലാത്തി ഉപയോഗിച്ച് ഇയാളുടെ കാറിന്റെ ചില്ലുകള്‍ തകർത്തു. കാറില്‍ കയറി പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. ഡ്രൈവർ കാറിനുള്ളില്‍ അർധബോധാവസ്ഥയില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.
അനബെല്ല എവിടെപ്പോയി? അന്വേഷണത്തിനൊടുവില്‍ പ്രേതബാധയുള്ള പാവ മ്യൂസിയത്തില്‍
ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തിയാര്‍ജിച്ച് പാവയാണ് അനബെല്ല. അതിനാല്‍ അനബെല്‍ പാവ പ്രേതബാധയുള്ള പാവയാണ് എന്നും പല അപകടങ്ങള്‍ക്കും ഇത് കാരണമാകും എന്നും വിശ്വസിക്കുന്ന അനേകങ്ങളുണ്ട്.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ചയാവുന്നത് ഈ പാവയെ കാണാനില്ല എന്ന കാര്യമാണ്.ലൂസിയാനയിലെ ചരിത്രപ്രസിദ്ധമായ നോട്ടോവേ റിസോര്‍ട്ടില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്നാണ് അനബെല്ലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂടിയത്.
തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചുവെങ്കിലും ഇവിടെ അനബെല്ലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. അതോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കാട്ടുതീ പോലെ പടരുകയായിരുന്നു. അനബെല്ലില്‍ പ്രേതസാന്നിധ്യമുണ്ട് എന്ന് വിശ്വസിക്കുന്ന പലരും ഇതോടെ സോഷ്യല്‍ മീഡിയയിലടക്കം പോസ്റ്റുകളുമായി എത്തി.കണക്റ്റിക്കട്ടിലെ വാറന്‍സ് ഒക്കല്‍ട്ട് മ്യൂസിയത്തിലാണ് ഈ പാവ സൂക്ഷിച്ചിരുന്നത്.
എന്നാല്‍, യുഎസിലുടനീളമുള്ള ഒരു പര്യടനത്തിലായിരുന്നു ഇത്. മ്യൂസിയത്തിലെ പ്രദര്‍ശനത്തില്‍ പാവയെ കാണാനില്ല എന്ന് ശ്രദ്ധിക്കപ്പെട്ടതോടെയാണ് പാവയെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയത്. ‘ഒരിക്കലും അവിടെ നിന്നും മാറ്റില്ല എന്ന് പറഞ്ഞിട്ടും അവര്‍ പാവയെ അവിടെ നിന്നും മാറ്റിയിരിക്കുന്നു’ എന്ന് പറഞ്ഞാണ് പലരും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമറിയിച്ചത്.
പലരും വിശ്വസിക്കുന്നത് ഈ പാവയുടെ സാന്നിധ്യം എന്തെങ്കിലും അപകടം ഉണ്ടാക്കും എന്നാണ്.എന്നാല്‍, ഇത്തരം ഊഹാപോഹങ്ങള്‍ക്ക് വലിയ ആയുസൊന്നും ഉണ്ടായിരുന്നില്ല. പാവ മ്യൂസിയത്തിലെ ചില്ലുകൂട്ടില്‍ തന്നെ തിരിച്ചെത്തിയതായിട്ടുള്ള വീഡിയോ അധികം വൈകാതെ പുറത്ത് വന്നു. NESPR (ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോര്‍ സൈക്കിക് റിസര്‍ച്ച്) -ല്‍ നിന്നുള്ള ഡാന്‍ റിവേരയാണ് പാവ സുരക്ഷിതമായി ചില്ലുകൂട്ടില്‍ വച്ചിരിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.