കന്നട സംസാരിക്കാത്തതിന് ബംഗളൂരുവില്‍ കടയിലെ ജീവനക്കാരന് മദ്യപന്റെ മർദനം. വിജയനഗര ഹംപിനഗറിലാണ് സംഭവം.മദ്യപിച്ച് കടയിലെത്തിയയാള്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കാൻ തയാറായില്ല. കടയിലെ കാഷറോട് കന്നടയില്‍ മറുപടി പറയണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് കന്നട നന്നായി സംസാരിക്കാനറിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞതോടെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു.
രാജ്യത്തെ ഏറ്റവുംമികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരമെന്ന ഖ്യാതി ഇനി കൊച്ചിക്ക് സ്വന്തം; ബെംഗളുരുവിന് രണ്ട് പുരസ്കാരങ്ങള്‍
രാജ്യത്തെ ഏറ്റവുംമികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരമെന്ന ഖ്യാതി ഇനി കൊച്ചിക്ക് സ്വന്തം. പൊതുഗതാഗതരംഗത്ത് മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങള്‍ക്ക് കേന്ദ്രസർക്കാർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴാണ് കൊച്ചി രാജ്യത്തെ ഏറ്റവുംമികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരമെന്ന പദവി കരസ്ഥമാക്കിയത്.മികച്ച പൊതുഗതാഗതസംവിധാനമുള്ള നഗരമായി ഭുവനേശ്വറിനെയും മികച്ച മോട്ടോർരഹിത ഗതാഗതസംവിധാനമുള്ള നഗരമായി ശ്രീനഗറിനെയും തെരഞ്ഞെടുത്തു.
പതിനേഴാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായാണ് കേന്ദ്ര ഭവന-നഗരകാര്യമന്ത്രാലയം പൊതുഗതാഗതരംഗത്ത് മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബെംഗളൂരുവിന് രണ്ട് പുരസ്കാരങ്ങള്‍ ലഭിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിലാണ് ഈ വർഷത്തെ അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനം. സമാപനസമ്മേളനം കേന്ദ്ര നഗരകാര്യമന്ത്രി മനോഹർ ലാല്‍ ഖട്ടാർ ഉദ്ഘാടനംചെയ്തു.
2025-ലെ അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനവേദി ഹരിയാണയിലെ ഗുരുഗ്രാമാണ്.മികച്ചസുരക്ഷയും സുരക്ഷാസംവിധാനവുമുള്ള നഗരം -ഗാന്ധിനഗർ, മികച്ച ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റമുള്ള നഗരം -സൂറത്ത്, ഏറ്റവും നൂതനമായ ഫിനാൻസിങ് മെക്കാനിസമുള്ള നഗരം -ജമ്മു, ഗതാഗതത്തില്‍ പൊതുജനപങ്കാളിത്തത്തിന്റെ മികച്ച റെക്കോഡുള്ള നഗരം -ബെംഗളൂരു, മികച്ച മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷനുള്ള മെട്രോ റെയില്‍ -ബെംഗളൂരു, മികച്ച പാസഞ്ചർ സേവനങ്ങളുള്ള മെട്രോ റെയില്‍ -മുംബൈ.