Home Featured മദ്യപിച്ച്‌ സിംഹത്തിന്റെ മുന്നില്‍ സെല്‍ഫിയെടുക്കാനെത്തി;യുവാവിനെ സിംഹം കടിച്ചുകൊന്നു

മദ്യപിച്ച്‌ സിംഹത്തിന്റെ മുന്നില്‍ സെല്‍ഫിയെടുക്കാനെത്തി;യുവാവിനെ സിംഹം കടിച്ചുകൊന്നു

by admin

തിരുപ്പതി മൃഗശാലയില്‍ മദ്യലഹരിയിലായിരുന്ന യുവാവ് സിംഹത്തിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 15ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര മൃഗശാലയിലാണ് സംഭവം.

രാജസ്ഥാന്‍ സ്വദേശിയായ യുവാവിനെയാണ് സിംഹം കടിച്ച്‌ കൊന്നത്.
മദ്യലഹരിയിലായിരുന്ന യുവാവ് മരത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സിംഹത്തിന്റെ ഗര്‍ജ്ജനം കേട്ടപ്പോള്‍ കാല്‍ വഴുതി താഴെ വീഴുകയും സിംഹം ആക്രമിക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാവിന്റെ തല സിംഹം ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം ശ്രീ വെങ്കിടേശ്വര മൃഗശാലയിലെ സന്ദര്‍ശകരെ ഉടന്‍ തന്നെ ഒഴിപ്പിക്കുകയും പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group