Home Featured 390 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി ; എട്ടുപേർ അറസ്റ്റിൽ

390 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി ; എട്ടുപേർ അറസ്റ്റിൽ

by admin

കർണാടകയിലെമൈസൂരുവിൽ മുംബൈ പോലീസ് നടത്തിയ റെയ്ഡിൽ 382 കോടി രൂപ വിലമതിക്കുന്ന 187 കിലോഗ്രാമിലധികം മയക്കുമരുന്ന് മെഫെഡ്രോൺ പിടികൂടി. എട്ടുപേരെ അറസ്റ്റുചെയ്തു.ഏപ്രിലിൽ മുംബൈയിലെ സാക്കിനാക്കയിൽ 52 ഗ്രാം മെഫെഡ്രോണുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് മൂന്നുപേരെക്കൂടി പോലീസ് കണ്ടെത്തി. ഇവരിൽനിന്ന് എട്ടുകോടി രൂപ വിലമതിക്കുന്ന 4.53 കിലോഗ്രാം മെഫെഡ്രോണും കണ്ടെടുത്തിരുന്നു. ഈ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിൽ ജൂലായ് 25-ന് ബാന്ദ്ര റിക്ലമേഷനിൽ നിന്നുള്ള സലിം ഇംതിയാസ് ഷെയ്ഖ് എന്ന സലിം ലാൻഡ്‌ഗ (45) അറസ്റ്റിലായി. ഇയാളിൽനിന്നാണ് മൈസൂരുവിലെ മയക്കുമരുന്ന് നിർമാണകേന്ദ്രത്തെക്കുറിച്ച് പോലീസിന് അറിവ് ലഭിക്കുന്നത്.

നരസിംഹരാജ പോലീസ് സ്റ്റേഷൻ പരിധിയിലെ ബേലവട്ട റിങ് റോഡ് സർവീസ് ലെയ്ന‌ിൽ മുൻവശത്തുനിന്ന് ഒരു ഹോട്ടലും ഗാരേജുംപോലെ തോന്നിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. അവിടെയായിരുന്നു മെഫെഡ്രോൺ നിർമാണയൂണിറ്റ്. ഇവിടെനിന്ന് മുംബൈയിലേക്കും സമീപ പ്രദേശങ്ങളിലേക്കുമാണ് മയക്കുമരുന്ന് വിതരണം ചെയ്‌തിരുന്നത്‌. പരിശോധനയിൽ മഹാരാഷ്ട്ര ആൻ്റി നാർക്കോട്ടിക്സ് സ്ക്വാഡിനൊപ്പം മൈസൂരു സിറ്റി പോലീസും പങ്കെടുത്തു.

ഇതൊരു വലിയ ശൃംഖലയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. മെഫെഡ്രോൺ നിർമിക്കാനുള്ള ഫോർമുല ഇവർക്ക് എവിടെനിന്ന് ലഭിച്ചുവെന്ന് പോലീസ് പരിശോധിക്കുകയാണ്. അറസ്റ്റിലായ എട്ടുപേരിൽ അഞ്ചുപേർ മുംബൈയിൽ നിന്നുള്ളവരാണ്. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

കർണാടകയിൽ ഇത്രയും വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത് ഇതാദ്യമാണെന്ന് മൈസൂരു പോലീസ് പറഞ്ഞു. പ്രതികളിൽ രണ്ടുപേർ മൈസൂരു നിവാസികളായതിനാൽ നരസിംഹരാജ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. ഇവരുടെ പ്രാദേശിക ബന്ധങ്ങൾ കണ്ടെത്തുന്നതിനും ഗാരേജ് ഉടമകളുടെയോ ഭൂവുടമകളുടെയോ പങ്ക് കണ്ടെത്തുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായ മഹാരാഷ്ട്ര സ്വദേശികളെ മുംബൈയിലേക്ക് കൊണ്ടുപോയി.സംഭവത്തെത്തുടർന്ന് മയക്കുമരുന്നിനെതിരേ ഗൗരവമായി നടപടിയെടുക്കാൻ കർണാടക ആഭ്യന്തരമന്ത്രി പോലീസിന് നിർദേശം നൽകി. മഹാരാഷ്ട്ര പോലീസിനാണ് കേന്ദ്രത്തെ സംബന്ധിച്ച വിവരം ലഭിച്ചത്. ഇത് ലോക്കൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം; സംഭവം കൊല്ലത്ത്

കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസില്‍ യാത്ര ചെയ്‌ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.യുവതി പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഉടൻ പരാതി നല്‍കുമെന്ന് ഇവർ പറഞ്ഞു.വീഡിയോ പകർത്തുന്നത് കണ്ടിട്ടും ഇയാള്‍ ലൈംഗിക ചേഷ്‌ടകള്‍ കാണിക്കുന്നത് അവസാനിപ്പിച്ചില്ലെന്നും യുവതി വ്യക്തമാക്കി. കൊല്ലത്താണ് ഇയാള്‍ ഇറങ്ങിയത്. ബസില്‍ വേറെയും മൂന്ന് സ്‌ത്രീകള്‍ ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആഗ്രഹം.

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും യുവതി അറിയിച്ചു. പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിക്കുകയുള്ളു.ഇത്തരത്തില്‍ പൊതുഗതാഗത സംവിധാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പല വാർത്തകളും പുറത്തുവന്നിട്ടുണ്ട്. രാത്രി കാലങ്ങളില്‍ സ്‌ത്രീകള്‍ക്ക് ഒറ്റയ്‌ക്ക് യാത്ര ചെയ്യാൻ ഇപ്പോഴും ഭയപ്പെടേണ്ട അവസ്ഥയാണ്. പല പരാതികളും വന്നിട്ടും ഇത്തരത്തില്‍ ലൈംഗിക വൈകൃതം കാട്ടുന്നവരെ നിലയ്‌ക്ക് നിർത്താനുള്ള ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group