ബംഗളൂരു: ബംഗളൂരു ആനേക്കലില്‍ നിശാ പാർട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ തെലുഗു നടി ഹേമ റിമാൻഡില്‍.
ഹേമയെ ആനേക്കലിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ ബുധനാഴ്ച ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസില്‍ ബംഗളൂരു സിറ്റി പൊലീസിലെ സെൻട്രല്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ നടിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.