ബെംഗളൂരു: ആന്ധ്ര പ്രദേശിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും നഗരത്തിൽ എത്തിച്ച് വിൽപ്പന നടത്തിയ മലയാളി യുവാക്കളെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി.
മുഹമ്മദ് ഫാരിസ് (27),അനഗേഷ് (26), എന്നിവരാണ് സി.സി.ബി.യുടെ പിടിയിലായത്.
ദൊഡ്ഡനക്കുന്തി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് സി.സി.ബി.തിരച്ചിൽ നടത്തിയതും 2 പേർ പിടിയാലായതും.
ആന്ധ്രപ്രദേശിൽ നിന്ന് ഇവർക്ക് സഹായം ലഭിച്ചിരുന്നതായും കോളേജ് വിദ്യാർഥികൾക്കിടയിൽ ആണ് ലഹരി വസ്തുക്കൾ വിറ്റിരുന്നത് എന്നും സി.സി.ബി ഉദ്യോഗസ്ഥൻ അറിയിച്ചു.
ബംഗളൂരു കലാപം; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ.
ഇവരിൽനിന്ന് 1.3 ലിറ്റർ ഹാഷിഷ് ഓയിലും രണ്ടുകിലോ കഞ്ചാവും പിടികൂടി. 12 ലക്ഷം രൂപയാണ് ഇവയുടെ മതിപ്പുവില.
ചെറു പായ്ക്കറ്റുകളിലാക്കി വിൽപ്പനയ്ക്ക് തയ്യാറാക്കിവെച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
ഗോവധ നിരോധന ബില്‍:കര്‍ണാടക ഉപരിസഭയിൽ ബി.ജെ.പി പിന്തുണയില്‍ ചെയര്മാന് സ്ഥാനം ജെ.ഡി-എസിന്
സമഗ്ര അന്വേഷണത്തിനായി ഇരുവരെയും മഹാദേവപുര പോലീസിനു കൈമാറിയിട്ടുണ്ട്
- മദ്യപിച്ച് വാഹനം ഓടിക്കുന്നവർ ജാഗ്രതൈ.. ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു
- ഗോവധ നിരോധന ബില്‍:കര്‍ണാടക ഉപരിസഭയിൽ ബി.ജെ.പി പിന്തുണയില്‍ ചെയര്മാന് സ്ഥാനം ജെ.ഡി-എസിന്
- കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ .
- ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണ കേസു പ്രതി, നടകീയ രംഗങ്ങൾ.
- പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം
- വടം വലിച്ചാലും ഇനി സർക്കാർ ജോലി; വടംവലി ഉള്‍പ്പെടെ 21 ഇനങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത്.
- ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് കൈകോര്‍ത്ത് ബെംഗളൂരുവിലെ ക്രിസ്ത്യന്‍ വിഭാഗം; ഒരു കോടി രൂപ കൈമാറി
- ബെംഗളൂരുവിലെ എടിഎം ആക്രമിച്ച് മലയാളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു