Home Featured കേരളത്തിലേക്കുള്ള ലഹരിക്കടത്ത് മുഖ്യകണ്ണി ബെംഗളുരുവിൽ പിടിയിൽ

കേരളത്തിലേക്കുള്ള ലഹരിക്കടത്ത് മുഖ്യകണ്ണി ബെംഗളുരുവിൽ പിടിയിൽ

by admin

കാസർഗോഡ് : കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി ബംഗളൂരുവിൽ പിടിയിൽ. നൈജീരിയൻ സ്വദേശി ഹഫ്സ റിഹാനത്ത് ഉസ്മാനാണ് പിടിയിലായത്. കാസർഗോഡ് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് കേസിലെ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കാസർഗോഡ് പൊലീസാണ് പ്രതിയെ പിടികൂടിയത്.

തര്‍ക്കം 5 വര്‍ഷം തുടരും, ജനങ്ങള്‍ക്കുവേണ്ടി ഒന്നുംചെയ്യില്ല’; പരിഹാസവുമായി കര്‍ണാടക മുന്‍മന്ത്രി

ബെംഗളൂരു: കര്‍ണാക കോണ്‍ഗ്രസിലെ മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള തര്‍ക്കങ്ങളെയും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെയും പരിഹസിച്ച്‌ മുന്‍ആഭ്യന്തരമന്ത്രിയും ബി.ജെ.പി.

നേതാവുമായ അരഗ ജ്ഞാനേന്ദ്ര. അഞ്ചുകൊല്ലത്തേക്ക് മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍, എല്ലാ ജാതി-സമുദായങ്ങളില്‍പ്പെട്ടവരും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുകയാണെന്നും അതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്കാരമെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള തുടരും. ജനങ്ങള്‍ക്കു വേണ്ടി അടുത്ത അഞ്ചുകൊല്ലം അവര്‍ ഒന്നും ചെയ്യില്ല. ഡല്‍ഹിയ്ക്കു പോയതിന് ശേഷവും മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ കൊണ്ടുവരണമെന്ന ചര്‍ച്ചയാണ് കര്‍ണാടക കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെട്ടത്. മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമാണ് മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്‍പന്തിയില്‍.

You may also like

error: Content is protected !!
Join Our WhatsApp Group