Home Featured ഹോംസ്‌റ്റേയില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും: ഉടമയും താമസക്കാരുമടക്കം 16 പേര്‍ അറസ്റ്റില്‍

ഹോംസ്‌റ്റേയില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും: ഉടമയും താമസക്കാരുമടക്കം 16 പേര്‍ അറസ്റ്റില്‍

by admin

മംഗളൂരു: ഹോംസ്‌റ്റേയില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്, പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്‌റ്റേയിലെ താമസക്കാരടക്കം 16 പേര്‍ പിടിയിലായി. കുടക് ജില്ലയിലെ മക്കന്‍ഡൂര്‍ ഗ്രാമത്തില്‍, ഹോംസ്‌റ്റേ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പനയും ഉപയോഗവും നടന്നിരുന്നത്.

താമസക്കാരായ14 മംഗളൂരു സ്വദേശികളും ഉടമയും ദല്ലാളുമാണ് അറസ്റ്റിലായത്. വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനയില്‍ 1.702 കിലോഗ്രാം കഞ്ചാവും 9 ഇനം മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.

മംഗളൂരു സ്വദേശികളായ കെ.ഋതിക്, എ.വി. വിഘ്‌നേഷ്, അജിത് അഞ്ചന്‍, എം.സുമന്‍, ഹര്‍ഷിത് സി.ചിരാഗ്, സനില്‍.എം.മഞ്ചുനാഥ്, എന്‍.ലതീഷ് നായക് എ.എന്‍ സച്ചിന്‍, വി.എം രാഹുല്‍, പി.എം.പ്രജ്വല്‍, എം.വി അവിനാഷ്, വി.പ്രതിക് കുമാര്‍, കെ.ധനുഷ്, വി.ടി.രാജേഷ്, എം.ദില്‍രാജു, ഹോംസ്‌റ്റേ ഉടമ ബി.എച്ച്‌.സദാശിവ ഇയാളുടെ ഇടനിലക്കാരന്‍ കുടക് മടിക്കേരി സ്വദേശി ബി.ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്.

ബംഗളൂരൂവിലെ അഴിയാത്ത ട്രാഫിക് കുരുക്കിനു പിന്നിലെ കാരണമെന്ത്?

ബെംഗളൂരു നഗരത്തിലെ അഴിയാത്ത ട്രാഫിക് കുരുക്കിന് കാരണമെന്ത്? സിറ്റിയിലെ ട്രാഫിക് കുരുക്ക് സംബന്ധിച്ച് പല വാർത്തകളും ട്രോളുകളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാൽ ഒരിക്കലും അഴിയാത്ത ഈ കുരുക്കിനുള്ള ഉത്തരം വളരെ എളുപ്പമാണ്. അതിനുള്ള പരിഹാരം അല്‍പം സങ്കീര്‍ണവും. ലോകമെമ്പാടുമുള്ള എല്ലാ പ്രമുഖ നഗരങ്ങളിലും ട്രാഫിക് കുരുക്ക് ഒരു വലിയ പ്രശ്‌നമാണ്. ഇതിനുള്ള പ്രധാന കാരണം വാഹനങ്ങളുടെ എണ്ണവും റോഡില്‍ പരമാവധി ഇറക്കാന്‍ കഴിയുന്ന വാഹനങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തിലെ വലിയ വ്യത്യാസമാണ്.

കോവിഡ് പ്രതിസന്ധി ഒഴിഞ്ഞതോടെ തങ്ങളുടെ ജീവനക്കാരോട് തിരികെ ഓഫീസിലെത്തി ജോലി ചെയ്യാന്‍ ഐടി കമ്പനികള്‍ ആവശ്യപ്പെട്ട് തുടങ്ങി. ഇതോടെ റോഡിലെ ട്രാഫിക് കുരുക്ക് വീണ്ടും വര്‍ധിക്കാനും തുടങ്ങി. ഏകദേശം 68,000-ന് അടുത്ത് കമ്പനികളാണ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സില്‍ക്ക് ബോര്‍ഡ്- മാറത്തഹള്ളി-കെആര്‍ പുരം റൂട്ടിലാണ് ഏറ്റവും കൂടുതല്‍ ട്രാഫിക് അനുഭവപ്പെടുന്നത്. ഇത് ഏകദേശം 60 കിലോമീറ്റര്‍ ദൂരമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഈ റൂട്ടില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്.

ഒആര്‍ആര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ഏകദേശം 65,000 ജീവനക്കാർ യാത്ര ചെയ്യുന്നതായി ന്യൂസ് 18 നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ റൂട്ടില്‍ കുറഞ്ഞത് 6.5 ലക്ഷം വാഹനങ്ങളാണ് ഓരോ ദിവസവും സഞ്ചരിക്കുന്നത്. സ്‌കൂള്‍ കുട്ടികളെയും കോളേജ് വിദ്യാര്‍ഥികളെയും മറ്റ് ബിസിനസ് ആവശ്യങ്ങൾക്കായി നിരത്തിലിറക്കുന്ന വാഹനങ്ങളും മാറ്റി നിര്‍ത്തിയാല്‍ ജോലി സ്ഥലത്തേക്ക് വാഹനത്തിൽ പോകുന്ന ജീവനക്കാരുടെ പകുതിയോളം വരും.

ആഗസ്റ്റ് മാസമാകുന്നതോടെ ഇത് 75,000 ആകുമെന്നാണ് ട്രാഫിക് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നി. കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം മുഴുവന്‍ സമയമാക്കുന്നതോടെയാണിത്. എഐ, ഡ്രൈവ് കാമറകള്‍, സോഫ്റ്റ് വെയറുകള്‍ എന്നിവ ഉപയോഗിച്ച് ഈ ട്രാഫിക്കില്‍ കുരുങ്ങിക്കിടക്കുന്ന റോഡുകള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പരിഹാരം കണ്ടെത്താമെന്നും മനസ്സിലാക്കാന്‍ ന്യൂസ് 18 ബെംഗളൂരുവിലെ ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ എംഎന്‍ അനുചേതിനൊപ്പം യാത്ര ചെയ്യുകയുണ്ടായി.

എന്തുകൊണ്ട് ഇത്തരം ട്രാഫിക് ബ്ലോക്കുകള്‍? എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്?
എല്ലാത്തരം ആളുകളും വസിക്കുന്ന ഒരു നഗരമാണ് ബെംഗളൂരു. അതിനാല്‍, ഓരോ ദിവസവും കൂട്ടിച്ചേര്‍ക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 1000 മുതല്‍ 2000 വരെ വരും. ഇന്നുവരെ 1.1 കോടി വാഹനങ്ങളാണ് ഇവിടെ ഉള്ളത്. ഇവിടുത്തെ ജനസംഖ്യയാകട്ടെ 1.6 കോടിയോളം വരും. വാഹനം-ഡ്രൈവര്‍ അനുപാതം 1:1.5 എന്ന രീതിയിലാണ്. ഇത് കുറച്ച് കൂടുതലാണ്. റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറച്ച് കൊണ്ടുവരുന്നതിനാലണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കേണ്ടി വരും. ഇതിന്, ഹ്രസ്വകാല, മധ്യ, ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളുണ്ട്.

എല്ലാത്തരം ആളുകളും വസിക്കുന്ന ഒരു നഗരമാണ് ബെംഗളൂരു. അതിനാല്‍, ഓരോ ദിവസവും കൂട്ടിച്ചേര്‍ക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 1000 മുതല്‍ 2000 വരെ വരും. ഇന്നുവരെ 1.1 കോടി വാഹനങ്ങളാണ് ഇവിടെ ഉള്ളത്. ഇവിടുത്തെ ജനസംഖ്യയാകട്ടെ 1.6 കോടിയോളം വരും. വാഹനം-ഡ്രൈവര്‍ അനുപാതം 1:1.5 എന്ന രീതിയിലാണ്. ഇത് കുറച്ച് കൂടുതലാണ്. റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറച്ച് കൊണ്ടുവരുന്നതിനാലണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കേണ്ടി വരും. ഇതിന്, ഹ്രസ്വകാല, മധ്യ, ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളുണ്ട്.

അതില്‍ ദീര്‍ഘകാല പരിഹാരമാര്‍മാണ് മെട്രോ, സബ് അര്‍ബന്‍ട്രെയിനുകള്‍, കെ-റൈഡ്, ബസുകള്‍ മുതലായവ, അനുചേത് പറഞ്ഞു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് വിവിധ വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. ഇതിലൂടെ നഗരത്തിലെ ട്രാഫിക് കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഈ ശ്രമങ്ങള്‍ക്കിടയിലും ബെംഗളൂരുവിലെ പല മേഖലകളിലും കനത്ത ട്രാഫിക് ബ്ലോക്കുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് നിര്‍ണായകമായ നടപടിയെടുക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നു.

രാവിലെ തിരക്കേറിയ സമയത്ത് വലിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയുകയാണ് അതിലൊന്ന്. മെട്രോയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും ബാരിക്കേഡുകളും ട്രാഫിക്കിനെ ബാധിച്ചിട്ടുണ്ട്.കൂടുതല്‍ ഐടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒആര്‍ആര്‍ റൂട്ടില്‍ വലിയ തോതിലുള്ള ട്രാഫിക് കുരുക്കാണ് അനുഭവപ്പെടുന്നത്. ഇവിടേക്ക് വലിയ തോതില്‍ ജീവനക്കാര്‍ പ്രവര്‍ത്തി ദിനങ്ങളില്‍ എത്തിച്ചേരുമ്പാഴാണിത്. മാറത്തഹള്ളിയിലും സില്‍ക്ക് ബോര്‍ഡിലും ട്രാഫിക്കില്‍ വലിയതോതിലുള്ള വര്‍ധന ഈ അടുത്തകാലത്ത് അനുഭവപ്പെടുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്.

ഇതിനാല്‍ ജീവനക്കാരില്‍ 60 മുതല്‍ 70 ശതമാനം വരെ ഓഫീസിലേക്ക് പോകുന്നതിനാല്‍ റോഡുകളില്‍ ഇപ്പോള്‍ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഞങ്ങള്‍ ചില നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. റോഡുകളിലെ ട്രാഫിക്കുകളില്‍ 70 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. യാത്രകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്-അനുചേത് പറഞ്ഞു. നമ്മ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അതിഥി തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ മെല്ലെയാണ് നടക്കുന്നത്. കര്‍ണാടകയിൽ അടുത്തിടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നഗരത്തിലെ ട്രാഫിക് കുരുക്ക് അഴിക്കുന്നതിന് ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. അടിപ്പാതകള്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണമാണ് മുന്നോട്ട് വയ്ക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group