Home Featured യുവഡോക്ടറുടെ മരണം; ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചെന്ന് പോലീസ്; സസ്‌പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ്

യുവഡോക്ടറുടെ മരണം; ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചെന്ന് പോലീസ്; സസ്‌പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ്

by admin

തിരുവനന്തപുരം: പിജി സർജൻ ഡോ. ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഡോ. റുവൈസിന് എതിരെ ശക്തമയാ തെളിവ് ലഭിച്ചെന്ന് പോലീസ്. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചതിന്റെ തെളിവ് ഫോൺ സന്ദേശങ്ങളിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

തുടർന്ന് സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് റുവൈസിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റുവൈസിന്റെ ഫോണിലെ പലസന്ദേശങ്ങളും നീക്കം ചെയ്തനിലയിലായിരുന്നു. ഇത് വീണ്ടെടുക്കാൻ സൈബർ ഫോറൻസിക് പരിശോധന നടത്താനൊരുങ്ങുകയാണ്. ഇതിനിടെ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടറായ ഇഎറുവൈസിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് റുവൈസിനെതിരേ നടപടിയെടുത്തത്.

ഈ വിഷയത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രിയും കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വീണ ജോർജ് പ്രതികരിച്ചിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് പ്രതി റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

സ്ത്രീധനം ചോദിക്കുന്നവരോട് ‘താന്‍ പോടോ’ എന്ന് പെണ്‍കുട്ടികള്‍ പറയണം, കുടുംബവും പിന്തുണയ്ക്കണം: മുഖ്യമന്ത്രി

എറണാകുളം: സ്ത്രീധനത്തിന്റെ പേരില്‍ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ നിയമപരമായ ശക്തമായ നടപടിയെടുക്കും. സ്ത്രീധനം ചോദിക്കുന്നവരോട് പോടോ എന്ന് പെണ്‍കുട്ടികള്‍ പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീധനം ചോദിക്കുന്നവരോട് ‘താന്‍ പോടോ’ എന്ന് പറയാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്കൊപ്പം കുടുംബവും നില്‍ക്കണം. സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന് പൊതുബോധം ആണ്‍കുട്ടികള്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെണ്‍കുട്ടികളും സ്ത്രീകളും കരുത്തുള്ളവരായി മാറുക. സ്ത്രീധനം തന്നാലെ വിവാഹം കഴിക്കൂ എന്ന് പറയുന്നവരോട് ‘താന്‍ പോടാ’ എന്ന് പറയാനുള്ള കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറേണ്ടി വരും. അതാണ് അവസ്ഥ. അത് സമൂഹത്തിന്റെ പൊതുബോധമായി മാറണം. സമൂഹത്തിന്റെ പിന്തുണ അതിന് ഉണ്ടാകണം. രക്ഷിതാക്കളുടെ പിന്തുണയുണ്ടാകണം. സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന ബോധം ആണ്‍കുട്ടികള്‍ക്കുമുണ്ടാകണം.

സ്ത്രീധനം ചോദിക്കുന്നതിന്റെ കൂടെ നില്‍ക്കാന്‍ പാടില്ലെന്ന ബോധം ആണ്‍കുട്ടിയുടെ കുടുംബത്തിനും ഉണ്ടാകണം. സമൂഹത്തിന്റെയാകെ മാറ്റം ഇവിടെ പ്രതിഫലിക്കണം. അതിനൊപ്പം നിയമപരമായ നടപടികളും സ്വീകരിച്ചുപോകാന്‍ കഴിയും, മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഡോ. ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ആണ്‍സുഹൃത്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം എന്ന് വീട്ടുകാര്‍ ആരോപിച്ചു. കുടുംബത്തിന് താങ്ങാന്‍ ആകുന്നതിലും അധികം സ്ത്രീധനം റുവൈസിന്റെ പിതാവ് ചോദിച്ചെന്നും കുടുംബം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group