Home Featured വരള്‍ച്ച ദുരിതാശ്വാസ ധനം വിതരണം ചെയ്യാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

വരള്‍ച്ച ദുരിതാശ്വാസ ധനം വിതരണം ചെയ്യാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

by admin

ബംഗളൂരു: വരള്‍ച്ച മൂലം വരുമാനമില്ലാതായ 16 ലക്ഷം കർഷക കുടുംബങ്ങള്‍ക്ക് 3000 രൂപ വീതം ധനസഹായം വിതരണം ചെയ്യാനൊരുങ്ങി കർണാടക സർക്കാർ. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും, കേന്ദ്ര ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും, കർണാടക സർക്കാറില്‍ നിന്നുമാണ് ഈ തുക വകയിരുത്തുക. 460 കോടി രൂപയാണ് ആകെ ചെലവ് വരിക. 32 ലക്ഷം കർഷകർക്ക് ഇതിനകം 3000 കോടി രൂപ വിതരണം ചെയ്ത് തുടങ്ങിയിരുന്നു.

1.5 ലക്ഷം കർഷകർക്കുള്ള ഫണ്ട് സാങ്കേതിക കാരണങ്ങളാല്‍ വിതരണം ചെയ്തിട്ടില്ല. സംസ്ഥാനത്തെ 240 താലൂക്കുകളില്‍ 223 എണ്ണവും വരള്‍ച്ച ബാധിത മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. 48 ലക്ഷം ഹെക്ടർ കൃഷിഭൂമിയില്‍ വിളനാശം ഉണ്ടായെന്നാണ് കണക്ക്.

2023 സെപ്റ്റംബറിലായിരുന്നു കർണാടക സർക്കാർ വരള്‍ച്ച ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി 18171 കോടി രൂപ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇതില്‍ 3454 രൂപ അനുവദിച്ചത് തന്നെ കർണാടക നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഇടപെട്ടതിന് ശേഷമായിരുന്നു. ദേശീയ ദുരന്തനിവാരണ നിധി (എൻ.ഡി.ആർ.എഫ്) പ്രകാരം വരള്‍ച്ച ദുരിതാശ്വാസത്തിനുള്ള ധനസഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാറിന്റെ നടപടി ആർട്ടിക്കിള്‍ 14 പ്രകാരം കർണാടകയിലെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയില്‍ കർണാടക സർക്കാർ വാദിച്ചിരുന്നു.

സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ നാലിലൊന്ന് തുക പോലും അനുവദിക്കാത്ത കേന്ദ്ര സർക്കാറിന്റെ നടപടി ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആയുധമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group