Home Featured 200 രൂപ മുടക്കിയാല്‍ നമ്മുടെ പേപ്പര്‍ ലൈസന്‍സ് കാര്‍ഡാക്കാം; എഴ് സ്റ്റെപ്പില്‍ എല്ലാം സ്മാര്‍ട്ടാകും

200 രൂപ മുടക്കിയാല്‍ നമ്മുടെ പേപ്പര്‍ ലൈസന്‍സ് കാര്‍ഡാക്കാം; എഴ് സ്റ്റെപ്പില്‍ എല്ലാം സ്മാര്‍ട്ടാകും

by admin

ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 200 രൂപ മുടക്കിയാൽ പുത്തൻ സ്മാർട്ട് ലൈസൻസിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളോടെയാണ് പുതിയ ഡ്രൈവിങ് ലൈസൻസ് എത്തിയിരിക്കുന്നത്. കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കാതെ തന്നെ പുതിയ ലൈസൻസ് സ്വന്തമാക്കാം. ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ തപാൽ ഫീസുംകൂടി അടയ്ക്കണം. ഒരു വർഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകൂലിയും നൽകേണ്ടിവരും.

എങ്ങനെ അപേക്ഷിക്കാം

  • www.parivahan.gov.in nimi omglor കയറുക.
  • ഓൺലൈൻ സർവീസസ്സിൽ ലൈസൻസ്റിലേറ്റഡ് സർവീസ് ക്ലിക്ക് ചെയ്യുക
  • സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
  • Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുകRTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ്ചെയ്യുക.
  • കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.
  • നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക

ഡ്രൈവിങ്ങ് ലൈസൻസ് സ്മാർട്ടായതിന് ശേഷംപല കോണുകളിൽ നിന്ന് ഉയർന്ന സംശയമായിരുന്നു പഴയ ലാമിനേറ്റഡ് കാർഡുകൾഎങ്ങനെ പുതിയ പെറ്റ്ജി കാർഡ് ആക്കിമാറ്റാമെന്നത്. ഇതിനായി ഓൺലൈനായി തന്നെ 200 രൂപ ഫീസും 45 രൂപ പോസ്റ്റൽ ചാർജുംഉൾപ്പെടെ 245 രൂപ അടച്ച് അപേക്ഷപൂർത്തിയാക്കും. എന്നാൽ, പുസ്തക രൂപത്തിലും പേപ്പർ രൂപത്തിലുമുള്ള ലൈസൻസുള്ള ആളുകൾ ഇനിയും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അതത് അതത് ആർ.ടി. ഓഫീസുകളുമായി ബന്ധപ്പെട്ട അപ്ഡേറ്റ് ചെയ്ത ശേഷം കാർഡിനായി അപേക്ഷിക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group