ബെംഗളൂരു : വാടക സ്കൂട്ടറുക ളിൽ 395 എണ്ണം ഇതുവരെ തിരി ലഭിച്ചില്ലെന്ന് കമ്പനിയുടെ പരാതി. വാടക സ്കൂട്ടർ കമ്പനി യായ ഡ്രൈവസി പ്രൈവറ്റ് ലിമി റ്റഡിന്റെ ഓപ്പറേഷൻസ് വിഭാഗം മേധാവി ജി.ഗിരീഷ് കുമാറാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. വ്യാജ മേൽ വിലാസം നൽകി സ്കൂട്ടറുമായി പോയവരെയാണു കണ്ടെത്താൻ കഴിയാത്തത്. മൊബൈൽ ആപ് ഉപയോഗിച്ച് ഇവരെ കണ്ടെത്താ നുള്ള ശ്രമം പരാജയപ്പെട്ടതോടെയാണു പൊലീസിനെ സമീപിച്ചത്.