ബംഗളൂരു: ഏറെ കാലതാമസത്തിന് ശേഷം ചെന്നൈ തുറമുഖത്ത് നിന്ന് ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ കോച്ചുകൾ ബുധനാഴ്ച രാവിലെ ബെംഗളൂരുവിലെത്തി. ആറ് കോച്ചുകളുള്ള ട്രെയിൻ സെറ്റ് നാല് ട്രെയിലർ വാഹനങ്ങളിലായി റോഡ് മാർഗമാണ് നഗരത്തിലെത്തിയത്. ജനുവരി 24 ന് ഷാങ്ഹായ് തുറമുഖത്ത് നിന്ന് കയറ്റി അയച്ച ആറ് കോച്ചുകളുള്ള ആദ്യ ട്രെയിൻ ഫെബ്രുവരി 6 ന് ചെന്നെ തുറമുഖത്തെത്തിയിരുന്നു. കസ്റ്റംസിൽ നിന്നുള്ള അനുമതിക്ക് ശേഷമാണ് അവ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്
ഫെബ്രുവരി 14 ന് പുലർച്ചെ 3:45 ന് ആറ് കോച്ചുകളും ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻസബിഎംആർസിഎൽ) അധികൃതർ അറിയിച്ചു. നമ്മ മെട്രോയുടെ മഞ്ഞ ലൈനിലാണ് ഡ്രൈവറില്ലാ ട്രെയിൻ സർവീസ് നടത്തുക. ഐടി കമ്പനികളുടെ കേന്ദ്രമായ സൗത്ത് ബെംഗളുരുവിനെ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന നിർണായക ലിങ്കായ യെല്ലോ ലൈൻ ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കും.