ബെംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തില്‍ ടെമ്ബോ ട്രാവലർ ഇടിച്ച് കയറി അപകടം.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയുടെ ടെമ്ബോ ട്രാവലർ നിയന്ത്രണം വിട്ട് വിമാനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ബെംഗളൂരു വിമാനത്താവള വക്താവ് അറിയിച്ചു. അപകടത്തില്‍ ട്രാവലറിന്‍റെ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും ഇൻഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചക്ക് 12:15 ഓടെയാണ് ടെമ്ബോ ട്രാവലർ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിന്‍റെ അടിവശത്ത് ഇടിച്ചത്. ജീവനക്കാരെ ഇറക്കുന്നതിനിടെയാണ് ട്രാവലർ നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്. എഞ്ചിൻ അറ്റകുറ്റപ്പണികള്‍ക്കായി വിമാനം ആല്‍ഫ പാർക്കിംഗ് ബേ 71 ല്‍ നിർത്തിയിരിക്കുകയായിരുന്നു.
അപകടത്തില്‍ വിമാനത്തിന്‍റെ അടിവശത്തും ടെംപോ ട്രാവലറിന്‍റെ മുകള്‍ വശത്തും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാനിന്‍റെ മെയിൻ ഗ്ലാസടക്കം തകർന്നിട്ടുണ്ട്.
കെജ്‌രിവാളിന്റെ മകള്‍ ഹര്‍ഷിതയ്ക്ക് കപൂര്‍ത്തലഹൗസില്‍ വിവാഹം; പരിഹാസവുമായി ബിജെപി
ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹർഷിതയുടെ വിവാഹത്തിന് പഞ്ചാബ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കപൂർത്തലഹൗസ് വേദിയാക്കിയതിനെ പരിഹസിച്ച് ബിജെപി.കപൂർത്തല ഹൗസ് മഹാൻമാരുടെ വിവാഹസൗധമായെന്ന് ബിജെപി പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് സുനില്‍ ഝാക്കർ പരിഹസിച്ചു.പഞ്ചാബ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയാല്‍ ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്നത് കപൂർത്തലഹൗസാണ്.
ഏപ്രില്‍ 17-ന് വിവാഹനിശ്ചയ ചടങ്ങില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, അരവിന്ദ് കെജ്രിവാള്‍, ഭാര്യ സുനിത തുടങ്ങിയവർ നൃത്തംചെയ്യുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പുഷ്പ 2 ചിത്രത്തിലെ പാട്ടിനൊപ്പമാണ് കെജ്രിവാളും ഭാര്യയും ചുവടുവെച്ചത്. സംഭവ് ജയിനാണ് ഹർഷിതയെ വിവാഹം കഴിച്ചത്.കഴിഞ്ഞവർഷം ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗം രാഘവ് ഛദ്ദയുടെ വിവാഹപൂർവ ആഘോഷങ്ങള്‍ നടന്നതും കപൂർത്തലഹൗസിലാണ്.