Home Featured കേരളത്തിലേക്കുളള ഉണക്കമീന്‍ കഴുകുന്നത് വിസര്‍ജ്യം കലര്‍ന്ന മലിനജലത്തില്‍

കേരളത്തിലേക്കുളള ഉണക്കമീന്‍ കഴുകുന്നത് വിസര്‍ജ്യം കലര്‍ന്ന മലിനജലത്തില്‍

by admin

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നത് വൃത്തിഹീനമായ നിലയില്‍. മാഗ്ലൂര്‍ തുറമുഖത്ത് വിസര്‍ജ്യം കലര്‍ന്ന മലിനജലമാണ് മീന്‍ കഴുകുന്നതിനായി ഉപയോഗിക്കുന്നത് പിന്നീട് ഈച്ചയും, പ്രാണിയും നിറഞ്ഞ കല്‍ഭരണിയില്‍ ഉപ്പിട്ട് മീന്‍ പുരട്ടുകയും, നിലത്ത് തന്നെ ഇവയെ ഉണക്കുകയും ചെയ്യുന്നു.

കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ഉണക്കമീന്‍ എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. മാഗ്ലൂരില്‍ വിറ്റതിന് ശേഷം ബാക്കിയാകുന്ന അഴുകിയ മത്സ്യങ്ങളെ ചെറിയ വിലയ്ക്ക് കൊണ്ടുപോവുകയും പിന്നീട് ഉണക്കമീന്‍ ആക്കിമാറ്റുകയും ചെയ്യുന്നു. ചെറിയ യൂണിറ്റായി തിരിഞ്ഞാണ് പിന്നീട് ഇവയുടെ വില്‍പ്പന.

ദുര്‍ഗന്ധം വമിക്കുന്ന കറുത്ത ജലവും, വ്യത്തിയില്ലാത്ത പരിസരവും ഉണക്കമീനിന്റെ ഉല്‍പാദനത്തിന് കേന്ദ്രങ്ങളാക്കുമ്ബോള്‍ കര്‍ണാടക ഫിഷറീസ് വകുപ്പോ, മംഗളൂരൂ മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗമോ ഇവിടെ പരിശോധയ്ക്കായി എത്തുന്നില്ല.

ഇനി പണം പിന്‍വലിക്കാന്‍ എടിഎം വേണ്ട, പകരം ആധാര്‍! അറിയാം വിവരങ്ങള്‍

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ വളരെ ചുരുക്കം ആയിരിക്കുമല്ലേ.അതുപോലെ തന്നെ ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉള്ളവരാകും മിക്കവരും.

വിവിധ ഇടപാടുകള്‍ നടത്തുന്നവരുമാണ് നമ്മള്‍. ഓണ്‍ലൈന്‍ ബാങ്കിംഗും നേരിട്ടുള്ള സേവനങ്ങളും വിനിയോഗിക്കുന്നവരാണ് നാം. ബാങ്ക് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് കേന്ദ്ര സര്‍ക്കാര്‍.

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ വഴി നടത്താന്‍ കഴിയുന്ന ആധാര്‍ അധിഷ്ഠിതമായ പേയ്‌മെന്റ് സംവിധാനമാണ് എന്‍പിസിഐ വികസിപ്പിച്ചത്.

മൈക്രോ എടിഎം, എടിഎം കിയോസ്‌ക്,മൊബൈല്‍ എന്നിവ വഴി ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയും വിധമാണ് സംവിധാനം. മൈക്രോ എടിഎം ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ ഇടപാടുകാരെ ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ സഹായിക്കും. വീട്ടുപടിക്കല്‍ സേവനം നല്‍കാന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നവര്‍ക്ക് ഈ സേവനം ലഭിക്കും.

പോയിന്റ് ഓഫ് സെയിലിലും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ബാലന്‍സ്, പണം പിന്‍വലിക്കല്‍, പണം നിക്ഷേപിക്കല്‍, ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ഇതുവഴി നിര്‍വഹിക്കാനാകും. ആധാര്‍ നമ്ബര്‍, ബാങ്ക് പേര്, എന്‍റോള്‍മെന്റ് സമയത്ത് നല്‍കിയ ബയോമെട്രിക്‌സ് തുടങ്ങിയ വിവരങ്ങള്‍ കൈവശം ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ സാധിക്കും. ബാങ്കില്‍ പോകാതെ വീട്ടുപടിക്കല്‍ തന്നെ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നാതാണ് ഇതിന്റെ പ്രത്യേകത.

You may also like

error: Content is protected !!
Join Our WhatsApp Group