Home Featured വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; എംഎല്‍എയെ കയ്യേറ്റം ചെയ്തു; കര്‍ണാടക നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; വിഡിയോ കാണാം

വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; എംഎല്‍എയെ കയ്യേറ്റം ചെയ്തു; കര്‍ണാടക നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; വിഡിയോ കാണാം

by admin

ബംഗളൂരൂ: കര്‍ണാടക നിയമസഭയില്‍ അസാധാരണമായ രംഗങ്ങള്‍. വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അധിക്ഷേപിച്ച ബിജെപി അംഗത്തെ സഭയില്‍ കയറി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കര്‍ണാടക നിയമസഭയുടെ ശീതകാലസമ്മേളനത്തിനിടെയാണ് സംഭവം. ബിജെപി അംഗം സിടി രവിയെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബിജെപി അംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.അതേസമയം സഭയില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിടി രവിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലക്ഷ്മി ഹെബ്ബാള്‍ക്കെതിരെ സിടി രവി സംസാരിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം തുടരുന്നതിനിടെ ബിജെപി അംഗം സിടി രവി രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് ആക്ഷേപിച്ചിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തില്‍ വനിതാ മന്ത്രിയെ ലൈംഗിക തൊഴിലാളിയെന്ന് സിടി രവി ആക്ഷേപിച്ചുവെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.താന്‍ വനിതാമന്ത്രിയെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ബിജെപി അംഗം സിടി രവി പറഞ്ഞു.

സംഭവത്തില്‍ വലക്ഷ്മി ഹെബ്ബാള്‍ സ്പീക്കര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സത്രീകളോട് മോശമായി പെരുമാറിയെന്ന വകുപ്പുകള്‍ പ്രകാരം സിടി രവിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. 50 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group