Home Featured 200 വിദ്യാർത്ഥികൾക്ക് പഠനസഹായവുമായി ഡോ.മജീദ് ഫൗണ്ടേഷനും എ.ഐ.കെ.എം.സി.സിയും

200 വിദ്യാർത്ഥികൾക്ക് പഠനസഹായവുമായി ഡോ.മജീദ് ഫൗണ്ടേഷനും എ.ഐ.കെ.എം.സി.സിയും

by admin

ബെംഗളൂരു: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനസഹായവുമായി ആൾ ഇന്ത്യാ കെഎം സിസിയും ഡോ. മജീദ് ഫൗണ്ടേഷനും പഠനത്തിൽ മികവ് പുലർത്തുകയും സാമ്പത്തിക കാരണങ്ങളാൽ പഠനം തുടരാൻ കഴിയാതിരി ക്കുകയും ചെയ്യുന്ന അർഹരായ വിദ്യാർത്ഥികൾക്കാണ് ഡോ. മജീദ് ഫൗണ്ടേഷന്റെ സഹായത്തോടെ എഐകെ എംസിസി സ്കോളർഷിപ്പ് നൽകുന്നത്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള സ്കോളർഷിപ്പ് പദ്ധതിയിലൂടെ നഗരത്തിന്റെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന ഇരുന്നൂറോളം വിദ്യാർത്ഥികളുടെ വിദ്യഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരും.ജീവിത സാഹചര്യങ്ങൾ മുലവും മതിയായ മാർഗനിർദ്ദേശങ്ങൾ ലഭിക്കാത്തതിനാലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന നൂറു കണ ക്കിന് കൗമാരക്കാരായ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും നഗരത്തിലുണ്ട്.

ഇവരുടെ ഭാവി പ്രതീക്ഷകളും ജീവിത സ്വപ്നങ്ങളും എഐകെഎംസിസിയുടെ ഇടപെടലിലൂടെ ചിറക് വിരിയുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് ഡോ. മുഹമ്മദ് മജീദ് പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള പഠന സഹായത്തിന്റെ ചെക്ക് ദാസറഹള്ളിയിലെ സമിസബിൻസ ലാബ് ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ. മുഹമ്മദ് മജീദ് എഐ കെ എംസിസി സെക്രട്ടറി എം.കെ നൗഷാദിന് കൈമാറി. ഡോ. മജീദിന്റെ മകൾ അഞ്ജു മജീദ്, അഷ്റഫ് ദാസറഹള്ളി ചടങ്ങിൽ സംബന്ധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group