Home Featured മസാല ദോശക്ക് 600 രൂപ; സ്വര്‍ണത്തിന് ഇത്ര വിലയില്ലല്ലോ എന്ന് സോഷ്യല്‍ മീഡിയ

മസാല ദോശക്ക് 600 രൂപ; സ്വര്‍ണത്തിന് ഇത്ര വിലയില്ലല്ലോ എന്ന് സോഷ്യല്‍ മീഡിയ

by admin

ഒരു മസാല ദോശക്ക് പരമാവധി എത്രയാകും വില. അമ്ബത് രൂപ മുതല്‍ വാങ്ങുന്നവരുണ്ട്. എന്നാല്‍ ഒരു മസാല ദോശക്ക് അറുനൂറ് രൂപ നല്‍കേണ്ടി വന്നാല്‍ ഞെട്ടാതിരിക്കുമോ.മുംബൈ വിമാനത്താവളത്തില്‍ നിന്ന് വാങ്ങിയ മസാല ദോശയ്ക്കും ബട്ടര്‍ മില്‍ക്കിനുമാണ് ഇത്രയുമധികം വില നല്‍കേണ്ടി വന്നത്. ഷെഫ് ഡോണ്‍ ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം ഐ.ഡിയില്‍ നിന്നാണ് എയര്‍പ്പോര്‍ട്ടിലെ മസാല ദോശയുടെ വിലയെ പരിഹസിച്ച്‌ വിഡിയോ പുറത്ത്‍വിട്ടിരിക്കുന്നത്.

വിഡിയോ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമായി ആളുകള്‍ രംഗത്തെത്തി. ‘ഉണങ്ങിയ ഉരുളക്കിഴങ്ങും മസാലയും തന്നെയാണ് അറുനൂറ് രൂപയുടെ മസാലദോശക്കകത്തുമുള്ളത്’. ’40-50 രൂപയുടെ മസാല ദോശയെക്കാള്‍ മികച്ചതൊന്നും അതിനകത്തുണ്ടാകില്ല’ എന്നിങ്ങനെ നീളുന്നു കമൻറുകള്‍.

ഇതിനെയാണ് ചൂഷണം എന്ന് വിളിക്കേണ്ടത്. എന്നാല്‍ ആരും ഒന്നും മിണ്ടാതെ വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുന്നു. ആര്‍ക്കും പരാതിയില്ല. ചന്തയില്‍ ചെന്നാല്‍ കര്‍ഷകരോടും വില്‍പ്പനക്കാരോടും വിലപേശാൻ മിടുക്കരാണ് എല്ലാവരുമെന്ന് പരിഹസിക്കുന്ന കമന്റുകളുമുണ്ട്.എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സൗകര്യങ്ങളുടെ വിലകൂടിയാണതെന്നാണ് ഒരാള്‍ ന്യായീകരിച്ചത്. എയര്‍പോര്‍ട്ടിലെ കൊള്ളവില പലപ്പോഴും സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group