Home Featured ഗാ​ർ​ഹി​ക ജോ​ലി​ക്കാ​ർ​ക്കാ​യി സ​മ​ഗ്ര​നി​യ​മം; ക​ര​ട് ബിൽ പു​റ​ത്തി​റക്കി കർണാടക

ഗാ​ർ​ഹി​ക ജോ​ലി​ക്കാ​ർ​ക്കാ​യി സ​മ​ഗ്ര​നി​യ​മം; ക​ര​ട് ബിൽ പു​റ​ത്തി​റക്കി കർണാടക

by admin

ബംഗളൂരു: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗാർ ഹിക ജോലിക്കാരുടെ തൊഴിൽ നിബന്ധനകൾ ക മീകരിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക യും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ‘കർണാടക ഗാർഹിക തൊഴിലാളി (സാമൂഹിക, സു രക്ഷ, ക്ഷേമ) ബിൽ 2025’ എന്ന കരട് നിയമം സർ ക്കാർ തയാറാക്കി. അസംഘടിതമായ മേഖലയായ ഗാർഹിക തൊഴിൽ രംഗത്തെ ഔദ്യോഗിക തൊഴി ൽ നിയമങ്ങളുടെ പരിധിയിലേക്കു കൊണ്ടുവരുക യാണ് ലക്ഷ്യം.

തൊഴിൽ സമയം, വേതനം, അവധി, ക്ഷേമനിധി സം ഭാവനകൾ എന്നിവ ഉൾപ്പെടുന്ന കരാർ തൊഴിലുടമ കളും തൊഴിലാളികളും തമ്മിൽ നിർബന്ധമാക്കുന്ന വ്യവസ്ഥ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഗാർ ഹിക തൊഴിലാളികളും തൊഴിലുടമകളും സേവന ദാതാക്കളായ ഏജൻസികളും ഡിജിറ്റൽ പ്ലാറ്റ്ഫോ മുകളും സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യുക യും രജിസ്ട്രേഷൻ മൂന്ന് വർഷത്തിലൊരിക്കൽ പു തുക്കുകയും വേണം. രജിസ്റ്റർ ചെയ്യാതെയുള്ള നിയമനം നിരോധിക്കപ്പെടും.

രജിസ്റ്റർ ചെയ്ത ഗാർഹിക തൊഴിലാളിക്ക് കുറഞ്ഞ വേതനവും ഓവർടൈം വേതനവും ലഭിക്കും. പ്രതി വാരം 48 മണിക്കൂറിൽ കൂടുതലല്ലാത്ത ജോലി സമ യം, ആഴ്ച‌യിലൊരിക്കൽ അവധി, വാർഷിക വേത നാവധി, പ്രസവാവധി തുടങ്ങിയവക്ക് അവകാശവു മുണ്ടാകും. അവർക്ക് ആരോഗ്യപരിരക്ഷ, അപകടപ രിഹാരം, പെൻഷൻ, മക്കളുടെ വിദ്യാഭ്യാസ സഹാ യം ഉൾപ്പെടുന്ന സാമൂഹിക സുരക്ഷ പദ്ധതികളി ലേക്ക് പ്രവേശനം ഉറപ്പാക്കുന്നു. വിവേചനം, പീഡ നം, ലൈംഗിക ചൂഷണം എന്നിവയിൽനിന്ന് സംര ക്ഷണം നൽകുമെന്ന വാഗ്ദ‌ാനവും കരടിൽ ഉൾപ്പെ ട്ടിരിക്കുന്നു.

ഗാർഹിക തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ക്ഷേമ ഫണ്ട് നടക്കുന്നതിനായി രജിസ്ട്രേഷൻ ഫീ സ്, തൊഴിലുടമകൾ നൽകേണ്ട ക്ഷേമ ഫീസ് (വേത നത്തിന്റെ അഞ്ചു ശതമാനം വരെ), സർക്കാർ ഗ്രാ ന്റുകൾ, പിഴകൾ തുടങ്ങിയവ വഴി ധനം സമാഹരി ക്കും. സംസ്ഥാന ഗാർഹിക തൊഴിലാളി ക്ഷേമ ബോർഡ് രൂപവത്കരിച്ച് സർക്കാർ പ്രതിനിധികൾ, തൊഴിലാളികൾ, ട്രേഡ് യൂനിയനുകൾ, തൊഴിലുടമ കൾ, റെസിഡന്റ് വെൽഫെയർ അസോസിയേഷനു കൾ എന്നിവർക്ക് തുല്യപ്രാതിനിധ്യം നൽകും. ജില്ല തലത്തിൽ പ്രത്യേക സമിതികളും രൂപവത്കരിച്ച് തൊഴിലാളി-തൊഴിലുടമ-ഏജൻസി തമ്മിലുള്ള തർ ക്കങ്ങൾ പരിഹരിക്കും.

നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്കും ഏജൻ സികൾക്കും ആറുമാസം വരെ തടവും 50,000 രൂപ വരെ പിഴയും വിധിക്കാം. ശിശുതൊഴിലാളികളെ നി യമിക്കൽ, മനുഷ്യക്കടത്ത്, പീഡനം തുടങ്ങിയ ഗുരു തര കുറ്റങ്ങൾക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തട വും ഉയർന്ന പിഴയും നൽകും. ലൈംഗികാതിക്രമ കേസുകൾ നിലവിലുള്ള 2013ലെ ജോലിസ്ഥല ത്തെ സ്ത്രീകളുടെ ലൈംഗിക പീഡന നിയമ പ്രകാരം പരിഗണിക്കുമെന്നും കരട് നിയമം വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group