Home Featured കളിച്ചുകൊണ്ടിരിക്കെ 12 വയസ്സുകാരന്റെ നെഞ്ചില്‍ തറച്ചുകയറിയ ഓലമടലും മാലയും പുറത്തെടുത്തു

കളിച്ചുകൊണ്ടിരിക്കെ 12 വയസ്സുകാരന്റെ നെഞ്ചില്‍ തറച്ചുകയറിയ ഓലമടലും മാലയും പുറത്തെടുത്തു

by admin

കളിച്ചുകൊണ്ടിരിക്കെ വീണ 12 വയസ്സുകാരന്റെ നെഞ്ചില്‍ കഴുത്തിലണിഞ്ഞിരുന്ന സ്റ്റീല്‍ മാലയ്‌ക്കൊപ്പം 20 സെന്റീമീറ്റര്‍ നീളമുള്ള ഓല മടലിന്റെ കഷണവും തറച്ചുകയറി.അസമിലെ ഗുവാഹതിയില്‍നിന്നുള്ള കുടുംബത്തില്‍ അംഗമായ കമാല്‍ ഹുസൈനാണ്(12) അപകടമുണ്ടായത്. അപകടം നടന്നയുടൻ കുട്ടിയെ മംഗളൂരു ഗവ. വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ സി.ടി.വി.എസ് സംഘം പ്രത്യേക ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ നെഞ്ചില്‍ തറച്ച്‌ കയറിയ ഓലമടലിന്റെ കഷണവും സ്റ്റീല്‍ മാലയും പുറത്തെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ കുടക് മടിക്കേരിയിലെ ഒരു കാപ്പി എസ്റ്റേറ്റില്‍ തൊഴിലാളികളാണ്.

അപകടത്തില്‍പ്പെട്ട കമാല്‍ ഹുസൈനെ ആദ്യം മടിക്കേരി ഗവ. ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം തുടർചികിത്സയ്ക്കായി വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്‍ലോക്ക് ആശുപത്രിയിലെ ഡോ. സുരേഷ് പൈയുടെ നേതൃത്വത്തിലുള്ള കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി (സി.ടി.വി.എസ്) സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ സമ്ബൂർണ വിജയമായിരുന്നു കുട്ടി അപകട നില തരണം ചെയ്ത ശേഷം സുഖം പ്രാപിച്ച്‌ വരികയാണ്.

മാനം പോയാല്‍ പിന്നെ ജീവിച്ചിരിക്കുമോ? സ്ത്രീക്ക് ജീവനേക്കാള്‍ വലുതാണ് മാനം; മോളോട് അധ്യാപകൻ മോശമായി പെരുമാറി’ -ആത്മഹത്യ ചെയ്ത അഗ്നിവീര്‍ കോഴ്സ് വിദ്യാര്‍ഥിനിയുടെ അമ്മ

അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി മാതാവ്.ആത്മഹത്യക്ക് കാരണം സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനാണെന്നാണ് അമ്മ ആരോപിക്കുന്നത്. അധ്യാപകൻ നഗ്ന ചിത്രം കാണിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടികളെ ഡേറ്റിങ്ങിന് ക്ഷണിച്ചത് അടക്കം മോശം പെരുമാറ്റം ഉണ്ടായെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ‘അയാളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാൻ മോളെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിന് വഴങ്ങാതെ വന്നപ്പോള്‍ ഒരുമാസം മുമ്ബ് ടൂറിന് പോയപ്പോള്‍ പകർത്തിയ മോളുടെ നഗ്നചിത്രം കാണിച്ച്‌ അധ്യാപകൻ ഭീഷണിപ്പെടുത്തി.

ഞായറാഴ്ചയായിരുന്നു ഇത്. ഇതോടെ മാനം നഷ്ടപ്പെടുമെന്ന് ഭയന്നാണ് മകള്‍ ജീവനൊടുക്കിയത്. ജീവനേക്കാള്‍ വലുതാ ഒരു സ്ത്രീക്ക് മാനം. മാനം പോയ ഒരു സ്ത്രീ പിന്നെ ജീവിച്ചിരിക്കുമോ? ഇനി എനിക്ക് ഭൂമിയില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് തോന്നിയിരിക്കും. അതാണ് ജീവനൊടുക്കിയത്. പൊലീസ് അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോകുന്നുണ്ട്’ -അമ്മ പറഞ്ഞു.

അതിനിടെ, മകളുടെ മരണത്തിന് പിന്നില്‍ അമ്മയ്ക്ക് ഒപ്പം താമസിച്ച ആദര്‍ശ് എന്ന യുവാവിനുള്ള പങ്കുകൂടി അന്വേഷിക്കണമെന്ന് കുട്ടിയുടെ രണ്ടാനച്ഛൻ ആവശ്യപ്പെട്ടു. മരണദിവസം രാവിലെ ഇയാള്‍ വീട്ടിലുണ്ടായിരുന്നു. ലോറി ഡ്രൈവറായ ആദർശ് പിന്നീട് ഗോവയില്‍ പോയെന്നാണ് പറയുന്നത്. അടൂരിലെ സ്ഥാപനത്തില്‍ കുട്ടിയെ പഠിക്കാൻ അയക്കരുതെന്ന് താൻ പറഞ്ഞിരുന്നുവെന്നും രണ്ടാനച്ഛൻ പറഞ്ഞു. ഒരുവർഷമായി കുടുംബവുമായി അകന്നുകഴിയുകയാണ് രണ്ടാനച്ഛൻ. അടൂരിലെ ദ്രോണ ഡിഫൻസ് അക്കാദമിയില്‍ ഒന്നര വർഷമായി പഠിക്കുകയായിരുന്നു വിദ്യാർഥിനി.

ആത്മഹത്യ എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍. ഫോണ്‍ അടക്കം വിശദമായി പരിശോധിച്ചെങ്കിലേ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമാകൂ എന്ന് കൂടല്‍ പൊലീസ് പറഞ്ഞു. അതേസമയം, ഉടമ ഫോണ്‍ ഓഫ് ചെയ്ത് മാറി നില്‍ക്കുകയാണ്. സ്ഥാപനത്തിലേക്ക് യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.

You may also like

error: Content is protected !!
Join Our WhatsApp Group