Home പ്രധാന വാർത്തകൾ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍

by admin

ബെംഗളൂരു: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ യുവാവ് സംസ്‌കാര ചടങ്ങിനിടെ ശ്വസിച്ചു. ഗഡാക്-ബെറ്റാഗേരിയില്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിച്ച യുവാവാണ് കുഴിയിലേക്ക് എടുത്തുവെക്കുന്നതിനിടെ ശ്വസിച്ചത്.ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി.നാരായണ്‍ വന്നാള്‍ (38) എന്ന യുവാവ് തലച്ചോറിലെ രക്തസ്രാവത്തിനും, പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം നില ഗുരുതരമാവുകയും, അബോധാവസ്ഥയിലെത്തുകയും ചെയ്തു. വിശദമായ പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ യുവാവ് മരിച്ചതായി വിധിയെഴുതി. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു.യുവാവിന്റെ ശരീരം ആംബുലന്‍സില്‍ വീട്ടിലെത്തിക്കുകയും, ബന്ധുക്കള്‍ ചേര്‍ന്ന് സംസ്‌കരിക്കാന്‍ കുഴിയിലേക്ക് എടുക്കുകയും ചെയ്തു. ഇതിനിടെ യുവാവ് ശ്വാസം എടുക്കുന്നത് ബന്ധുക്കളില്‍ ചിലര്‍ ശ്രദ്ധിക്കുകയും, ഉടന്‍ സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തി വെക്കുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവ് നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group