Home Featured ബംഗളൂരു: ഷോപ്പില്‍ ഹൃദയസ്തംഭനം; ഡോക്ടറുടെ സി.പി.ആര്‍ രക്ഷയായി

ബംഗളൂരു: ഷോപ്പില്‍ ഹൃദയസ്തംഭനം; ഡോക്ടറുടെ സി.പി.ആര്‍ രക്ഷയായി

ബംഗളൂരു: നഗരത്തിലെ ഐകിയ ഷോപ്പില്‍ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണ് മരണത്തെ അഭിമുഖീകരിച്ചയാള്‍ക്ക് ഡോക്ടര്‍ തുണയായി.നാഗസാന്ദ്രയിലെ ഐകിയ ഷോപ്പിലെ ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.സാധനം വാങ്ങാനെത്തിയ ആള്‍ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായി നിലത്തുവീണ ഇയാളെ ജീവനക്കാര്‍ താങ്ങി തല മടിയില്‍വെച്ചു.

ഈ സമയം സമീപത്ത് സാധനം വാങ്ങാനെത്തിയ ഡോക്ടര്‍ ഓടിയെത്തി ഇയാള്‍ക്ക് സി.പി.ആര്‍ നല്‍കുകയായിരുന്നു.വീണയാളുടെ ഇടതു നെഞ്ചില്‍ ഡോക്ടര്‍ സ്വന്തം കൈപ്പത്തികള്‍ വെച്ച്‌ പത്തുമിനിറ്റോളം അമര്‍ത്തി. ഒടുവില്‍ ബോധം തിരിച്ചുകിട്ടുകയായിരുന്നു.സി.പി.ആര്‍ നല്‍കുന്നതിന്‍റെ വിഡിയോ ഡോക്ടറുടെ മകനാണ് പകര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ചത്.

നിമിഷനേരം കൊണ്ട് വൈറലായി.ഡോക്ടറെ അഭിനന്ദിച്ച്‌ ആയിരക്കണക്കിന് സന്ദേശങ്ങളാണ് വരുന്നത്. സ്കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ സി.പി.ആര്‍ അടക്കമുള്ള പ്രഥമശുശ്രൂഷാപാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കണമെന്നുമുള്ള കമന്‍റുകളുമുണ്ട്

ബയോമെട്രിക് പഞ്ചിങ് ഇന്നു മുതല്‍; വൈകിയെത്തിയാല്‍ ശമ്ബളം കുറയും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം നിലവില്‍ വരുന്നു.കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റ്, വകുപ്പു മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏര്‍പ്പെടുത്തുന്നത്.അതോടൊപ്പം ഹാജര്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും.

കൃത്യമായി ഓഫീസില്‍ എത്തുകയും പോകുകയും ചെയ്യുന്നവര്‍ക്കും അധികസേവനം ചെയ്യുന്നവര്‍ക്കും കൂടുതല്‍ ആനുകൂല്യം ലഭിക്കാന്‍ സംവിധാനമൊരുങ്ങും.വൈകി എത്തുന്നവരുടെ അവധി ഓട്ടോമാറ്റിക്കായി സ്പാര്‍ക്കില്‍ രേഖപ്പെടുത്തും. ഇതിനുസരിച്ച്‌ ശമ്ബളത്തില്‍ കുറവുവരികയും ചെയ്യും. മാര്‍ച്ച്‌ 31 ന് മുമ്ബായി സംസ്ഥാനത്തെ മറ്റെല്ലാ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group